• HOME
  • »
  • NEWS
  • »
  • kerala
  • »
  • ടയർ മാറ്റുന്നതിനിടെ പിക്കപ്പ് വാൻ ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ടയർ മാറ്റുന്നതിനിടെ പിക്കപ്പ് വാൻ ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പഞ്ചറായ ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നി നീങ്ങി വാഹനം അഫ്സലിന്‍റെ ദേഹത്തേക്ക് മറിയുകയായിരുന്നു

  • Share this:
കോട്ടയം: പഞ്ചറായ ടയർ മാറ്റുന്നതിനിടെ പിക്കപ്പ് വാൻ ദേഹത്തേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പൊൻകുന്നം തോണിപ്പാറ സ്വദേശി അഫ്സൽ(25) ആണ് മരിച്ചത്. കോട്ടയം പൊൻകുന്നം ശാന്തി ആശുപത്രി ജങ്ഷനിലാണ് സംഭവം. ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിയാണ് അപകടം ഉണ്ടായത്.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാൻ പൊൻകുന്നം ശാന്തി ആശുപത്രിക്ക് സമീപത്ത് വെച്ച് ടയർ പഞ്ചറാകുകയായിരുന്നു. തുടർന്ന് ഡ്രൈവറായിരുന്ന അഫ്സൽ, പഞ്ചറായ ടയർ മാറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ജാക്കി തെന്നി നീങ്ങി വാഹനം അഫ്സലിന്‍റെ ദേഹത്തേക്ക് മറിയുകയായിരുന്നു. തൽക്ഷണം തന്നെ മരണം സംഭവിച്ചു. ഓട്ടോ ഡ്രൈവറായ അഫ്സൽ, ഇടയ്ക്ക് പിക്കപ്പ് വാൻ ഓടിക്കുകയും ചെയ്തിരുന്നു.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ക്കാരം പിന്നീട് നടക്കും.

News Summary- A young man died when the pick-up van overturned on his body while changing a punctured tyre. Afzal (25), a native of Ponkunnam Thonipara, died. The incident happened at Ponkunnam Shanti Hospital Junction, Kottayam. The accident occurred when Jackie slipped while changing the tire.
Published by:Anuraj GR
First published: