കോട്ടയം: തേക്കിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്താൻ കയറിയ മരം വെട്ടുതൊഴിലാളി താഴെ വീണുമരിച്ചു. ആനിക്കാട് ഈസ്റ്റ് വടക്കപ്പുരയ്ക്കൽ രാജപ്പന്റെ മകൻ രാഹുൽ (31) ആണു മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 9.30ഓടെയായിരുന്നു സംഭവം. വെള്ളാങ്കൽ ഭാഗത്തുള്ള ഒരു വീട്ടിലെ പൂച്ച തേക്കിനു മുകളിൽ കയറി കുടുങ്ങിരുന്നു. മൂന്നു ദിവസം മുൻപ് നായ ഓടിച്ചപ്പോൾ രക്ഷപ്പെടാൻ കയറിയതാണെന്ന് കരുതുന്നു. ഇതിനെ താഴെയിറക്കാൻ കയറിയതായിരുന്നു രാഹുൽ.
Also Read- കാസർഗോഡ് സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ടു കോളജ് വിദ്യാർത്ഥികൾ മരിച്ചു
ചവിട്ടിനിന്ന ശിഖരം അടർന്നുപോയതോടെ താഴേക്ക് വീഴുകയായിരുന്നു. അവിവാഹിതനാണ്. അമ്മ – ഉഷ, സഹോദരൻ- ഗോകുൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.