കണ്ണൂര്‍: കൃഷിയിടത്തിൽവെച്ച് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ( 21) ആണ് മരിച്ചത്.
കൃഷിയിടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ എബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള കൃഷിയിടത്തിൽവെച്ചാണ് എബിൻ സെബാസ്റ്റ്യൻ ആക്രമിക്കപ്പെട്ടത്. യുവാവിന്റെ നെഞ്ചില്‍ ആനയുടെ ചവിട്ട് ഏറ്റതായാണ് പ്രദേശവാസികൾ പറയുന്നത്.
ഈ ഭാഗത്ത് നേരത്തെയും കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. നിരവധി തവണ കൃഷി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാനശല്യത്തെക്കുറിച്ച് നാട്ടുകാർ വനംവകുപ്പിന് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.
Also Read- വയനാട്ടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു
സംഭവത്തിൽ പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കുറച്ചുകാലം മുമ്പ് പ്രദേശത്ത് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kannur, Wild Elephant, Wild Elephant Attack