കൊല്ലം: പുതുവത്സരാഘോഷത്തിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. കൊല്ലം ബീച്ചിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അഖില്‍ (കണ്ണന്) നെയാണ് കാണാതായത്. രാത്രി 12.30 ഓടെയായിരുന്നു അപകടം ഉണ്ടായത്.
Also Read- ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
അഖിലും സുഹൃത്തുക്കളും പുതുവർഷ ആഘോഷത്തിനായാണ് ബീച്ചില്‍ എത്തിയത്. ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അഖില്‍ അപകടത്തില്‍പ്പെട്ടത്. അഖിലിനെ കാണാതായത് കൂട്ടുകാര്‍ വൈകിയാണ് അറിയുന്നത്. അഖിലിനെ കണ്ടെത്തുന്നതിനായി കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചില്‍ തുടരുകയാണ്.
അഞ്ചാലുംമൂട് കാഞ്ഞിരംകുഴി രാജേന്ദ്രന്-അനിത ദമ്പതികളുടെ മകനാണ് കണ്ണന് എന്നു വിളിപ്പേരുള്ള അഖില്‍. ജെസിബി ഓപ്പറേറ്ററാണ് അഖില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.