• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പാമ്പ് കടിച്ചു സാറേ, രക്ഷിക്കണം...'; ബൈക്ക് യാത്രക്കിടെ പാമ്പുകടിയേറ്റ യുവാവ് സഹായം തേടി പൊലീസ് സ്റ്റേഷനിൽ ഓടിക്കയറി

'പാമ്പ് കടിച്ചു സാറേ, രക്ഷിക്കണം...'; ബൈക്ക് യാത്രക്കിടെ പാമ്പുകടിയേറ്റ യുവാവ് സഹായം തേടി പൊലീസ് സ്റ്റേഷനിൽ ഓടിക്കയറി

സ്വദേശമായ കരിമണ്ണൂരിൽ നിന്ന് ബന്ധുക്കൾ താമസിക്കുന്ന പാറക്കടവിലെ വീട്ടിലേക്കു വരുന്ന വഴിയിൽ ബൈക്കിന്റെ ഹാൻഡിലിൽ കയറിക്കൂടിയ പാമ്പാണ് ജിത്തുവിന്റെ കയ്യിൽ കടിച്ചത്

  • Share this:
തൊടുപുഴ: ‘പാമ്പ് കടിച്ചു സാറേ, രക്ഷിക്കണം...’ ശനിയാഴ്ച രാത്രി 12 മണിയോടെ കരിങ്കുന്നം സ്റ്റേഷനിലേക്ക് ഓടിക്കയറിവന്ന യുവാവിനെക്കണ്ട് പൊലീസുകാർ ആദ്യം അമ്പരന്നു. പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ അവർ യുവാവിന് പ്രഥമശുശ്രൂഷ നൽകി. തുടർന്ന് പൊലീസ് ജീപ്പിൽ യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കരിമണ്ണൂർ കോട്ടക്കവല കോട്ടയിൽ ജിത്തു തങ്കച്ചൻ (18) ആണ് സഹായം ചോദിച്ചു പൊലീസ് സ്റ്റേഷനിലെത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജ്യോതിഷ്, അക്ബർ, സിപിഒ ഉമേഷ് എന്നിവർ ചേർന്ന് യുവാവിന് പ്രഥമശുശ്രൂഷ നൽകി. പട്രോളിങ് നടത്തുകയായിരുന്ന എഎസ്ഐ ഷാജു, സീനിയർ സിപിഒ മധു എന്നിവരെ വിവരം അറിയിച്ചതോടെ ഉടൻ ജീപ്പുമായെത്തി ജിത്തുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാക്കി.

Also Read- ഓടുന്നതിനിടെ KSRTC ബസിന്റെ ടയര്‍ ഇളകിത്തെറിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വദേശമായ കരിമണ്ണൂരിൽ നിന്ന് ബന്ധുക്കൾ താമസിക്കുന്ന പാറക്കടവിലെ വീട്ടിലേക്കു വരുന്ന വഴിയിൽ ബൈക്കിന്റെ ഹാൻഡിലിൽ കയറിക്കൂടിയ പാമ്പാണ് ജിത്തുവിന്റെ കയ്യിൽ കടിച്ചത്. വഴിയിലും മറ്റും സഹായത്തിനായി ആരെയും കാണാതിരുന്നതിനാലാണ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുവന്നതെന്ന് യുവാവ് പറഞ്ഞു. ടൈൽ പണിക്കാരനാണ് ജിത്തു. ഏതാനും ദിവസമായി ബൈക്ക് ഓടിക്കാതെ വച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാകാം പാമ്പ് ബൈക്കിൽ കയറിയതെന്നു സംശയിക്കുന്നതായി ജിത്തു പറഞ്ഞു.

Also Read- Gold Price Today| സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; പത്ത് ദിവസത്തിനിടെ വർധിച്ചത് പവന് 1960 രൂപ

പൊലീസുകാർ ആശുപത്രിയിലാക്കിയ സമയത്ത് യുവാവ് അവശനിലയിലായിരുന്നു. ബന്ധുക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന യുവാവിനെ ഞായറാഴ്ച വൈകിട്ട് മുറിയിലേക്കു മാറ്റി. ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
Published by:Rajesh V
First published: