• HOME
  • »
  • NEWS
  • »
  • kerala
  • »
  • അമ്മയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേ യുവാവ് അപകടത്തിൽ മരിച്ചു

അമ്മയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേ യുവാവ് അപകടത്തിൽ മരിച്ചു

പരിക്കേറ്റ ഷെറിന്റെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഷെറിൻ

ഷെറിൻ

  • Last Updated :
  • Share this:
    കോഴിക്കോട്: ഫറോക്ക് നല്ലൂരങ്ങാടിയിൽ അമ്മയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവാവ് വാഹനാപകടത്തിൽ മരിച്ചു. കല്ലംപാറ മച്ചിങ്ങൽ ഷെറിൻ (37) ആണു മരിച്ചത്. ബൈക്ക് തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റ ഷെറിന്റെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    പോക്സോ കേസിൽ പ്രതിപ്പട്ടികയിലുള്ളയാളാണ് ഷെറിൻ. തേഞ്ഞിപ്പലത്ത് 16കാരിയെ പീഡിപ്പിച്ച കേസിലെ ആറ് പ്രതികളിലൊരാളാണ് ഇയാൾ. കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.

    സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

    കൊല്ലം: അഞ്ചൽ - ആയൂർ റോഡിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊട്ടാരക്കര വെളിയം സ്വദേശി അരുൺ (25) ആണ് കൊല്ലപ്പെട്ടത്. ഒപ്പം സഞ്ചരിച്ചിരുന്ന യുവാവിനെ ഗുരുതര പരിക്കുകളുടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴുമണിയോടെ

    അഞ്ചൽ- ആയുർ റോഡിൽ കോഴിപ്പാലത്തിന് സമീപമാണ് അപകടം. ആയൂരിൽ നിന്നും അഞ്ചലിലേക്ക് വരികയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്നു ബസ്സിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.

    പുറത്തു പാൽ അകത്തു മദ്യം; അരക്കോടി വിലമതിക്കുന്ന 3600 ലിറ്റർ വിദേശമദ്യം പിടിച്ചു

    തൃശൂർ ചേറ്റുവയിൽ 3600 ലിറ്റർ അനധികൃത വിദേശ മദ്യം വാടാനപ്പള്ളി പൊലീസ് പിടികൂടി. വിപണിയിൽ 50 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു. സിനിമാ സ്റ്റൈലിൽ പാൽവണ്ടിയിലാണ് മദ്യം കടത്തിയത്. 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

    തിരുവനന്തപുരം കഴക്കൂട്ടം വിജയമ്മ ടവറിൽ കൃഷ്ണപ്രകാശ്, കൊല്ലം കല്ലുവാതുക്കൽ കൗസ്തുഭം വീട്ടിൽ രാമാനുജൻ മകൻ സജി എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് പൊലീസ് നടത്തിയ ഏറ്റവും വലിയ അനധികൃത വിദേശമദ്യവേട്ടകളിൽ ഒന്നാണ് ഇത്.

    പ്രതികളിൽ നിന്നും മദ്യം വാങ്ങി വിൽക്കുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഓണം സീസൺ ലക്ഷ്യമിട്ട് വിവിധ വാഹനങ്ങളിൽ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറ വിൽപനക്ക് കൊണ്ടു വന്നതാണെന്ന് പ്രതികൾ മൊഴി നൽകി.

    വിവിധ ബ്രാൻഡുകളിലുള്ള വിദേശ മദ്യമാണ് ഇവർ കടത്തിയത്. വാടാനപ്പള്ളി എസ് എച്ച് ഒ സനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
    Published by:Rajesh V
    First published: