• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാസർകോട് ഇരുപതാം പിറന്നാൾ ദിനത്തിൽ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതി മരിച്ചു

കാസർകോട് ഇരുപതാം പിറന്നാൾ ദിനത്തിൽ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതി മരിച്ചു

ബേക്കറി കടയിലെ ജീവനക്കാരിയായ ഇവർ ഗ്രൈൻഡറിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുടുങ്ങിയാണ് അപകടം

  • Share this:

    കാസർഗോഡ്: പിറന്നാൾ ദിനത്തിൽ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. കാസർകോട് തുമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജൻ കുട്ടയുടെ ഭാര്യ ജയ്ഷീൽ ചുമ്മി (20) ആണ് മരിച്ചത്.

    തുമിനാട്ടിലെ ബേക്കറി കടയിലെ ജീവനക്കാരിയായ ഇവർ ഗ്രൈൻഡറിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുടുങ്ങിയാണ് അപകടം.

    Also Read- മൈദയോടും ഗോതമ്പിനോടും അലർജി; പൊറോട്ട കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ 16കാരി മരിച്ചു

    ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യ്ഷീൽ ചുമ്മിയുടെ ജീവൻ രക്ഷിക്കാനായില്ല.

    മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    Published by:Anuraj GR
    First published: