• HOME
 • »
 • NEWS
 • »
 • kerala
 • »
 • Tiger at Wayanad | നാടിനെ വിറപ്പിക്കുന്ന കടുവയെ മിഥുല നേരിൽ കണ്ടു; ഞെട്ടൽ മാറാതെ യുവതി

Tiger at Wayanad | നാടിനെ വിറപ്പിക്കുന്ന കടുവയെ മിഥുല നേരിൽ കണ്ടു; ഞെട്ടൽ മാറാതെ യുവതി

കാറിൽ വരുമ്പോൾ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കടുവ സാവധാനം താഴെയുള്ള വഴിയിലേക്ക് മറയുകയും ചെയ്തുവെന്ന് യുവതി പറയുന്നു...

 • Last Updated :
 • Share this:
  കൽപ്പറ്റ: കുറുക്കന്‍മൂലയില്‍ മൂന്ന് ആഴ്ചയിൽ ഏറെയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ  (Tiger) നേരിൽ കണ്ടതിന്‍റെ ഞെട്ടലിലാണ് മിഥുല എന്ന യുവതി. പുതിയിടം സ്വദേശിനിയായ മിഥുല മനോജ് തൃശ്ശൂരില്‍ പിജി പ്രവേശനത്തിനായി പോയി കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുടുംബാംഗങ്ങള്‍ക്കൊപ്പം കാറില്‍ തിരിച്ചു വരുന്നതിനിടെയാണ് കടുവയെ കണ്ടത്. മിഥുല മാത്രമാണ് കടുവയെ നേരിൽ കണ്ടത്. പുതിയിടത്തിടനുത്തു വച്ചാണ് മിഥുല നാട്ടിൽ ഭീതി വിതയ്ക്കുന്ന കടുവയെ കണ്ടത്.

  കാറിൽ വരുമ്പോൾ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കടുവ സാവധാനം താഴെയുള്ള വഴിയിലേക്ക് മറയുകയും ചെയ്തു. ഉടന്‍ വിവരം ഡിവിഷന്‍ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെ അറിയിച്ചു. കൃത്യസമയത്ത് വിവരം അറിയിച്ചിട്ടും വനപാലകരെത്തിയത് കടുവയെ പിടികൂടാനുള്ള സൗകര്യങ്ങളോടെയല്ലെന്ന് മിഥുല പറഞ്ഞു. കടുവയ്ക്കു മുറിവേറ്റിട്ടുണ്ടോയെന്നതു വ്യക്തമായില്ലെന്നും മിഥുല പറയുന്നു.

  കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി; വ്യാപക തെരച്ചിൽ തുടരുന്നു

  കുറുക്കൻമൂലയിലെ ജനവാസമേഖലയിൽ കടുവയുടെ  കാൽപാടുകൾ കണ്ടെത്തി. കുറുക്കൻമൂല പബ്ലിക് ഹെൽത്ത് സെന്ററിന്  സമീപത്താണ് കാൽപാടുകൾ കണ്ടെത്തിയത്. പൊലീസും വനംവകുപ്പും സ്ഥലത്ത് തിരച്ചിൽ തുടുരകയാണ്.

  വയനാട് മാനന്തവാടി നഗരസഭയുടെ ഭാഗമായ കുറുക്കന്‍മൂല, പയ്യമ്പള്ളി, പുതിയിടം, ചെറൂര്‍, കൊയിലേരി തുടങ്ങിയ എട്ടുഗ്രാമങ്ങളാണ് കടുവ ഭീതിയിൽ കഴിയുന്നത്. പയ്യമ്പള്ളി, കൊയ്ലേരി മേഖലകളിലെവിടെയോ കടുവയുണ്ടെന്നാണ് സൂചന.

  ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കന്മൂലയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. ജനവാസ മേഖലകളിൽ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്.

  അതേസമയം ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ ജാമ്യമില്ലാ വകുപ്പുൾപ്പെടെ ചുമത്തി മാനന്തവാടി പോലീസ് കേസെടുത്തു. വൈൽഡ് ലൈഫ് വാർഡന്റെ പരാതി പ്രകാരമാണു കേസെടുത്തത്.
  Also Read-കായംകുളത്ത് വിവാഹ വാർഷികാഘോഷത്തിനിടയിൽ വാക്കേറ്റം; സുഹൃത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

  കടുവ ഭീതിയിൽ മാനന്തവാടി നഗരസഭയിലെ 8 വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്. കൂടുതൽ തിരച്ചിൽ സംഘങ്ങളും ഇന്ന് രംഗത്തുണ്ടാവും. ഇതിനിടെ ജില്ലയിലെത്തിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്ഥിതിഗതികൾ വിലയിരുത്തി.

  Also Read-Vadakara Taluk Office | വടകര താലൂക്ക് ഓഫീസ് തീപിടിത്തം; തീയിട്ടെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍

  ദിവസങ്ങൾക്ക് മുമ്പാണ് കെണിയൊരുക്കിയ കൂട്ടിൽനിന്ന് ആടിനെ കടുവ പിടികൂടിയത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ കടുവയുടെ ചിത്രവും പുറത്തുവിട്ടിരുന്നു. പാല്‍വെളിച്ചത്ത് വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ കടുവയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതായി വ്യക്തമായിട്ടുണ്ട്.

  16 ദിവസത്തിനിടെ 15 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്.
  Published by:Anuraj GR
  First published: