തൃശ്ശൂർ: യുവതിയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിത (45)ആണ് മരിച്ചത്. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. കോഴിക്കോട് സ്വദേശിനിയാണ് മരിച്ച സ്മിത.
Also read-തൊടുപുഴയിൽ ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു
സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണ്. അതിനു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച സ്മിത ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.