• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accident | ഫുട്ബോൾ കമന്‍റേറ്ററായ യൂത്ത് ലീഗ് നേതാവ് നമസ്ക്കാരത്തിനായി പള്ളിയിലേക്കു പോകുമ്പോൾ വാഹനമിടിച്ച് മരിച്ചു

Accident | ഫുട്ബോൾ കമന്‍റേറ്ററായ യൂത്ത് ലീഗ് നേതാവ് നമസ്ക്കാരത്തിനായി പള്ളിയിലേക്കു പോകുമ്പോൾ വാഹനമിടിച്ച് മരിച്ചു

മത്സരം നടക്കുന്നതിന്‍റെ എതിർവശത്തുള്ള പള്ളിയിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാർ നിസാറിനെ ഇടിച്ചുതെറിപ്പിച്ചത്

nizar

nizar

 • Last Updated :
 • Share this:
  മലപ്പുറം: ഫുട്ബോൾ കമന്‍റേറ്ററായ യുവാവ് മത്സരത്തിനിടെ നമസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോൾ വാഹനമിടിച്ച് മരിച്ചു (Accident). കീഴുപറമ്പ് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും അനൗണ്‍സറുമായ നിസാര്‍ കുറുമാടന്‍ (42) ആണ് മരിച്ചത്. മത്സരം നടക്കുന്നതിന്‍റെ എതിർവശത്തുള്ള പള്ളിയിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാർ നിസാറിനെ ഇടിച്ചുതെറിപ്പിച്ചത്.

  പൂവത്തികണ്ടിയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായി ബന്ധപ്പെട്ട് അനൗണ്‍സ്മെന്റിനിടെ നമസ്കാരത്തിനായി പൂവത്തികണ്ടി പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുമ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിസാറിനെ കാറിടിക്കുകയും പിന്നില്‍ വന്ന മറ്റൊരു പിക്കപ്പ് വാന്‍ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

  പരേതനായ കുറുമാടന്‍ മുഹമ്മദാണ് നിസാറിന്‍റെ പിതാവ്. ഫാത്തിമ മാതാവും ഷംല ചേലക്കോട് ഭാര്യയുമാണ്. മുഹമ്മദ് നിഹാല്‍, മുഹമ്മദ് നിഹാദ്, ഫാത്തിമ മിന്‍ഹ എന്നിവർ മക്കളാണ്. അബ്ദുല്‍ അലി, റസീന, ആബിദ എന്നിവരാണ് നിസാറിന്‍റെ സഹോദരങ്ങൾ. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

  സഹോദരന് കരൾ പകുത്തു നൽകി ആശാവർക്കറായ യുവതി; കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും കരക്ഷൾമാറ്റ ശസ്ത്രക്രിയ

  ഹൈക്കോടതി അഭിഭാഷകനായ യുവാവിന് കരൾ പകുത്തു നൽകി ആശാവർക്കറായ സഹോദരി. കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടർമാർ. വൈക്കം തലയോലപ്പറമ്ബ് ബ്രഹ്മമംഗലം പുതുവേലില്‍ രണദീപിന്‍റെ (43) കരള്‍മാറ്റ ശസ്ത്രക്രിയയാണ് ശനിയാഴ്ച നടന്നത്. ഇദ്ദേഹത്തിന്‍റെ സഹോദരിയും ചെമ്ബ് പഞ്ചായത്തിലെ ആറാം വാര്‍ഡ് ആശ വര്‍ക്കറുമായ ചെമ്ബ് പരവനാട്ടുചിറയില്‍ ദീപ്തിയുടെ (40) കരളാണ് രൺദീപിനായി ഡോക്ടർമാർ തുന്നിച്ചേര്‍ത്തത്.

  ശനിയാഴ് രാവിലെ ആറു മണിയോടെയാണ് കരൾമാറ്റ ശസ്ത്രക്രിയ നടപടികൾ ആരംഭിച്ചത്. ആദ്യം ദാതാവില്‍നിന്ന് കരള്‍ എടുക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു. വൈകിട്ട് ആറു മണിയോടെയാണ് കരള്‍ രണദീപിന്‍റെ ശരീരത്തില്‍ തുന്നിച്ചേര്‍ക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചത്. ഇത് ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു. രാത്രി 11ഓടെ കരൾമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി രൺദീപിനെ ഐസിയുവിൽ നിരീക്ഷണത്തിലാക്കി. രൺദീപിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും 48 മണിക്കൂർ നിരീക്ഷണം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു. ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് രണ്ടാമത്തെ ശസ്ത്രക്രിയയും ചെയ്തത്.

  Also Read- Accident | കൊളുക്കുമലയിലേക്കു പോയ ജീപ്പ് 150 അടി താഴ്ചയിലേക്കു മറിഞ്ഞു; 7 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

  ഡോക്ടര്‍മാരായ ഡൊമിനിക് മാത്യു, ജീവന്‍ ജോസ്, തുളസി കോട്ടായി, ഓങ്കോളജി സര്‍ജന്‍ ഡോ. ടി.വി. മുരളി, ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ. ജോസ് സ്റ്റാന്‍ലി, ഡോ. മനൂപ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഷീല വര്‍ഗീസ്, ഡോ. അനില്‍, ഡോ. ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നഴ്സ് സുമിത, നഴ്സുമാരായ അനു, ടിന്‍റു, ജീമോള്‍, തിയറ്റര്‍ ടെക്നീഷ്യന്മാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിലുള്ളത്. ഇവരെല്ലാവരും കരള്‍മാറ്റ ശസ്ത്രക്രിയയില്‍ പ്രത്യേക പരിശീലനം നേടിയവരാണ്. ഇവര്‍ക്കൊപ്പം എറണാകുളം അമൃത ആശുപത്രിയിലെ ഡോ. സുധീന്ദ്രന്‍, ഡോ. ദിനേശ്, ഡോ. രേഖ എന്നിവരും സംഘത്തിലുണ്ട്.

  കഴിഞ്ഞ ജനുവരി 14ന് കോട്ടയം മെഡി. കോളജ് ആശുപത്രിയില്‍ ആദ്യമായി നടന്ന കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായിരുന്നു. തൃശൂര്‍ വേലൂര്‍ സ്വദേശി സുബീഷിനാണ് ആദ്യത്തെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്.
  Published by:Anuraj GR
  First published: