നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂന്നുലക്ഷം രൂപ വിലമതിക്കുന്ന അൻപത് ബോട്ടിൽ ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

  മൂന്നുലക്ഷം രൂപ വിലമതിക്കുന്ന അൻപത് ബോട്ടിൽ ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

  കഴിഞ്ഞ മാസം വിവിധ പരിശോധനകളിലായി 400 കിലോയോളം കഞ്ചാവ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടി കൂടിയിരുന്നു.

  ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

  ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

  • News18
  • Last Updated :
  • Share this:
  പാലക്കാട്: മൂന്നു ലക്ഷം രൂപ വില വരുന്ന 50 ബോട്ടിൽ ഹഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. പാലക്കാട്  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, പാലക്കാട് ടൗൺ നോർത്ത് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹാഷീഷ് ഓയിൽ പിടികൂടിയത്.

  കേസിൽ ചെർപ്പുളശ്ശേരി തൃക്കടീരി സ്വദേശി മൻസൂർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഭാഗത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് രഹസ്യവിവരം കിട്ടിയതനുസരിച്ച് നടത്തിയ പരിശോധനയിൽ പ്രതി വലയിലായത്.

  You may also like:വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാവും: മുല്ലപ്പള്ളി രാമചന്ദ്രന്‍ [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]

  അഞ്ചു ഗ്രാം വീതമുള്ള  അൻപത്  പ്ലാസ്റ്റിക് ബോട്ടിലുകൾ പ്രതികളുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു. 6000 രൂപക്കാണ് ഒരു ബോട്ടിൽ വിൽപ്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിൽ നിന്നുമാണ്  മയക്കുമരുന്ന് കൊണ്ടു വന്നത്. പുതുവത്സരദിന ആഘോഷത്തിനായാണ് ഇത് എത്തിച്ചതെന്ന് കരുതുന്നു.

  ആന്ധ്രയിൽ നിന്നും മറ്റും ലോഡു കണക്കിന്  കഞ്ചാവ്  എത്തിച്ച് രഹസ്യ കേന്ദ്രങ്ങളിൽ വെച്ചാണ് കഞ്ചാവ് വാറ്റി ഹഷീഷ് ഓയിൽ നിർമ്മിക്കുന്നത്. കഞ്ചാവിനെക്കാൾ വീര്യം കൂടിയതും രഹസ്യമായി കൈകാര്യം ചെയ്യുവാൻ എളുപ്പവുമാണെന്നതാണ് ഹഷീഷ് കടത്ത് വർധിക്കാൻ കാരണം. കൊച്ചി കേന്ദ്രീകരിച്ചുള്ള  കഞ്ചാവ് ലോബിയാണ് ഹഷീഷ് ഓയിൽ എത്തിച്ചു കൊടുക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. തുടരന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.  കഴിഞ്ഞ മാസം വിവിധ പരിശോധനകളിലായി 400 കിലോയോളം കഞ്ചാവ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടി കൂടിയിരുന്നു. പാലക്കാട് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിന്റെ നിർദ്ദേശത്തെ തുടർന്ന് നാർകോട്ടിക് സെൽ DySP.  സി ഡി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
  Published by:Joys Joy
  First published:
  )}