നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഫസല്‍ വധകേസ്; ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഇടതുപക്ഷ വിരുദ്ധതയില്‍ കൈകോര്‍ത്തു നില്‍ക്കുന്നു; എ എ റഹീം

    ഫസല്‍ വധകേസ്; ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഇടതുപക്ഷ വിരുദ്ധതയില്‍ കൈകോര്‍ത്തു നില്‍ക്കുന്നു; എ എ റഹീം

    ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഇടതുപക്ഷ വിരുദ്ധതയില്‍ കൈകോര്‍ത്തു നില്‍ക്കുന്നു എന്നതാണ് ഫസല്‍ കേസിന്റെ സവിശേഷതയെന്ന് എ എ റഹീം പറഞ്ഞു.

    aa rahim

    aa rahim

    • Share this:
      തിരുവനന്തപുരം: തലശ്ശേരി ഫസല്‍ വധകേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഫസലിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പ്രതികളില്‍ ഒരാളായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയിട്ടും ആര്‍എസ്എസിന് എതിരെ പോപ്പുലര്‍ ഫ്രണ്ട് ശബ്ദിക്കുന്നില്ലെന്ന് റഹീം പറയുന്നു.

      ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഇടതുപക്ഷ വിരുദ്ധതയില്‍ കൈകോര്‍ത്തു നില്‍ക്കുന്നു എന്നതാണ് ഫസല്‍ കേസിന്റെ സവിശേഷതയെന്ന് എ എ റഹീം പറഞ്ഞു.

      Also Read-ആർഎസ്എസ് പ്രവർത്തകന്റെ 'വെളിപ്പെടുത്തൽ'; തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന്​ ഹൈക്കോടതി ഉത്തരവ്​

      എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

      തലശ്ശേരി ഫസല്‍ വധം തുടരന്വഷണത്തിനു ഉത്തരവിട്ട ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണ്.സമീപകാലത്തെ ഏറ്റവും വലിയ നീതി നിഷേധങ്ങളില്‍ ഒന്നാണ് ഈകേസില്‍ നമ്മള്‍ കണ്ടത്.

      ചിത്രത്തിലുള്ളത് സഖാക്കള്‍ കാരായി രാജനും,കാരായി ചന്ദ്രശേഖരനും. നാടുകടത്തലിന് വിധേയമാക്കപ്പെട്ടവര്‍.ആധുനിക കാലത്തു അപരിഷ്‌കൃതമായ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട് നിരപരാധികള്‍.

      ഫസല്‍ എന്ന പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനെ കൊന്നതാണ് കേസ്.തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പ്രതികളില്‍ ഒരാള്‍ വെളിപ്പെടുത്തുന്നു.വെളിപ്പെടുത്തിയ ആള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു.

      ഈ ഏറ്റുപറച്ചില്‍ ഉണ്ടായിട്ടും പോപ്പുലര്‍ഫ്രണ്ട് ആര്‍എസ്എസിനെതീരെ ശബ്ദിക്കുന്നില്ല.ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഇടതുപക്ഷ വിരുദ്ധതയില്‍ കൈകോര്‍ത്തു നില്‍ക്കുന്നു എന്നതാണ് ഫസല്‍ കേസിന്റെ സവിശേഷത.ആര്‍എസ്എസ്-പോപ്പുലര്‍ഫ്രണ്ട് ഗൂഢാലോചന ഇതില്‍ വ്യക്തമാണ്.


      തുടരാന്വഷണം ഉടന്‍ പൂര്‍ത്തിയാകട്ടെ,നീതിന്യായ വ്യവസ്ഥയുടെതന്നെ ആത്മപരിശോധനയ്ക്കും തിരുത്തലിനും വെളിച്ചം പകരാന്‍ കഴിയുന്നതാകും ഈ അന്വഷണം എന്നുറപ്പാണ്.
      Published by:Jayesh Krishnan
      First published:
      )}