• HOME
  • »
  • NEWS
  • »
  • kerala
  • »
  • AA RAHIM CALLS MUSLIM LEAGUE BRAND AMBASSADORS OF ANTI WOMEN STAND MM TV

മുസ്ലീം ലീഗ് സ്ത്രീ വിരുദ്ധതയുടെ ബ്രാൻഡ് അംബാസഡർ: എ.എ. റഹീം

സ്ത്രീവിരുദ്ധതയിൽ ലീഗിന് താലിബാനെ അനുസ്മരിപ്പിക്കുന്ന സമീപനമെന്നും ഡിവൈഎഫ്ഐ

എ.എ. റഹീം

എ.എ. റഹീം

  • Share this:
തിരുവനന്തപുരം: ഹരിത വിഷയത്തിൽ ലീഗിന്റെ സ്ത്രീ വിരുദ്ധത മറ നീക്കി പുറത്തു വന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ലീഗിന്റെ ഈ സമീപനത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണം. ലീഗിലെ പുരുഷ സമൂഹത്തിന്റെ ആൾക്കൂട്ട ആക്രമണമാണ് ഇപ്പോൾ ഹരിത മുൻ നേതൃത്വത്തിനെതിരെ നടക്കുന്നതെന്നും എ.എ. റഹീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പുറത്താക്കപ്പെട്ട ഹരിത നേതാക്കളുടെ വാക്കുകൾ കേൾക്കണം. ആസൂത്രിത ആക്രമണമെന്ന് അവർ തന്നെ പറയുകയാണ്. ലീഗിലെ ചിലർ പെൺകുട്ടികളെ ഒറ്റു കൊടുത്തു. സ്ത്രീ വിരുദ്ധതയുടെ ബ്രാൻഡ് അംബാസഡറായി മുസ്ലീം ലീഗ് മാറി. ആത്മാഭിമാനമുള്ള ആർക്കും ലീഗിൽ തുടരാൻ കഴിയില്ല. യൂത്ത് ലീഗ് വനിതകൾക്ക് മെമ്പർഷിപ്പ് പോലും കൊടുക്കുന്നില്ല. ലീഗിന്റെ ഒരു ഘടകത്തിലും സ്ത്രീകൾ നേരിട്ട് വരുന്നില്ല. ഭരണഘടന വിരുദ്ധമാണ് സ്ത്രീവിഷയത്തിൽ ലീഗ് നിലപാട്. ഈ സ്ത്രീ വിരുദ്ധ സമീപനം താലിബാൻ ഭരണഘടനയെ അനുസ്മരിപ്പിക്കുന്നു. ഇന്ത്യൻ ഭരണഘടനയെ അല്ല.

ഇക്കാര്യത്തിൽ ലീഗ് മറുപടി പറയണം. ചിറ കെട്ടി ലീഗ് തടഞ്ഞു നിർത്തിയ പെൺ ശബ്ദം ഇപ്പോൾ അണ പൊട്ടി പുറത്തു വന്നിരിക്കുന്നു. ഇനി അത് തടഞ്ഞ് നിർത്താൻ കഴിയില്ല. എന്ത് കൊണ്ട് യൂത്ത് കോൺഗ്രസ് നിശബ്ദത പാലിക്കുന്നു എന്നും എ.എ. റഹീം ചോദിച്ചു.

പുറത്താക്കപ്പെട്ട ഹരിത പ്രവർത്തകർ ലീഗിന്റെ ഭാഗമായി തുടരുകയാണ്. അവർ അഭിപ്രായം പറയട്ടെ. അവർ നിലപാട് പറഞ്ഞാൽ അവരെ ഡി.വൈ.എഫ്.ഐയിലേക്ക് സ്വാഗതം ചെയ്യുമൊ എന്ന് ആലോചിക്കാമെന്നും റഹീം അഭിപ്രായപ്പെട്ടു. ഈരാറ്റുപേട്ട നഗരസഭ വിഷയത്തിൽ  ഇപ്പോൾ നടക്കുന്ന പ്രചാരണം യാഥാർഥ്യത്തെ വളച്ചൊടിക്കുന്നത്.



കഴിഞ്ഞ ആറ് മാസം എസ്ഡിപിഐ പിന്തുണയോടെയാണ് യു.ഡി.എഫ്. ഭരിച്ചത്. എൽ.ഡി.എഫ്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് എസ്ഡിപിഐ പിന്തുണച്ചു. അങ്ങനെയാണ് യുഡിഎഫിന് സ്ഥാനം പോയത്. ഇനി ചെയർമാൻ  സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ എസ്ഡിപിഐ പിന്തുണയിൽ സ്ഥാനം ലഭിച്ച് വിജയിച്ചാൽ എൽഡിഎഫ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കും. എന്നാൽ ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നാണ് യുഡിഎഫ് ഭരിക്കുന്നത്. ഈ സഹകരണത്തിൽ വിഡി സതീശൻ നിലപാട് വ്യക്തമാക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.

കോൺഗ്രസ്സിലെ അന്തഃഛിദ്രം യൂത്ത് കോൺഗ്രസിലുമുണ്ടായിട്ടുണ്ട്. യൂത്ത് കോൺഗ്രസിനെ അടക്കംഞങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നുണ്ട്. ആരൊക്കെ വരുമെന്ന് ഇപ്പോൾ പറയുന്നില്ല, കാണാൻ പോകുന്ന പൂരം പറയേണ്ടതില്ലല്ലോ എന്നും എ.എ. റഹീം ചോദിച്ചു.
Published by:user_57
First published:
)}