• HOME
  • »
  • NEWS
  • »
  • kerala
  • »
  • A A Rahim | കെ.വി തോമസിനെ സുധാകരന്‍ ഒരു ചുക്കും ചെയ്യില്ല, 'ധൈര്യമുണ്ടെങ്കില്‍ തൊട്ടു നോക്കൂ'; വെല്ലുവിളിച്ച് എ എ റഹീം

A A Rahim | കെ.വി തോമസിനെ സുധാകരന്‍ ഒരു ചുക്കും ചെയ്യില്ല, 'ധൈര്യമുണ്ടെങ്കില്‍ തൊട്ടു നോക്കൂ'; വെല്ലുവിളിച്ച് എ എ റഹീം

ജമാഅത്തെ ഇസ്ലാമിയുമായി വേദി പങ്കിടുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് സിപിഎമ്മുമായി വേദി പങ്കിടുന്നില്ലെന്ന് വ്യക്തമാക്കണം

  • Share this:
    തിരുവനന്തപുരം:സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ (CPM Party Congress)പങ്കെടുത്തത്തിന്റെ പേരില്‍ കെ.വി തോമസിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ (k sudhakaran)ഒരു ചുക്കും ചെയ്യില്ലെന്ന് എഎ റഹീം എംപി (A A Rahim)

    ധൈര്യമുണ്ടെങ്കില്‍ കെവി തോമസിനെ തൊട്ടു നോക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. കെ.വി തോമസിന് കാലത്തിന്റെ ചലനമറിയാമെന്നും അദ്ദേഹത്തിനെ നിലയ്ക്ക് നിര്‍ത്താന്‍ പറ്റാത്ത സുധാകരന്‍ ഈ പണി നിര്‍ത്തി പോയിക്കൂടെയെന്നും ചോദിച്ചു.

    എംകെ സ്റ്റാലിനൊപ്പം കൂട്ടുകൂടാന്‍ കഴിയില്ലെന്ന് പറയാന്‍ സുധാകരന് കഴിയുമോ എന്നും സ്റ്റാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എഐസിസിക്ക് കത്തയക്കാന്‍ സുധാകരന്‍ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

    ജമാഅത്തെ ഇസ്ലാമിയുമായി വേദി പങ്കിടുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് സിപിഎമ്മുമായി വേദി പങ്കിടുന്നില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജമാഅത്തെ ഇസ്ലാമിയുമായി കിടക്ക പങ്കിടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയതായി അദ്ദേഹം പരിഹസിച്ചു.

    അതേ സമയം പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ (CPM Party Congress)പങ്കെടുത്തതിന് എഐസിസി (AICC) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ പ്രതികരണവുമായി കെവി തോമസ് (K V Thomas).

    അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും അച്ചടക്ക സമിതിയുടെ നോട്ടീസിന് 2018 മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനൊരു പാരമ്പര്യമുണ്ട്. പാര്‍ട്ടിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനം പാര്‍ട്ടി എന്ത് നടപടി എടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    എ.കെ.ആന്റണി അധ്യക്ഷനായ എഐസിസി അച്ചടക്കസമിതിയാണ് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. കെ വി തോമസിന്റെ മറുപടി കൂടി പരിശോധിച്ചായിരിക്കും വിഷയത്തില്‍ തുടര്‍നടപടിക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ നല്‍കുക.

    തനിക്ക് അനധികൃത സ്വത്തുണ്ടായെന്ന് എപ്പോൾ കണ്ടു പിടിച്ചുവെന്നും നാല് അന്വേഷണത്തിൽ കണ്ടെത്താത്ത കാര്യം സുധാകരൻ എങ്ങനെ കണ്ടെത്തിയെന്നും കെ വി തോമസ് ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കെ വി തോമസ് വീണ്ടും സുധാകരനെതിരെ വിമർശനം ഉന്നയിച്ചത്.

    കെ വി തോമസ് പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ല. സുധാകരനല്ല കോൺഗ്രസ്. സിപിഎമ്മിൽ ചേരാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. കെ സുധാകരൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സെമിനാറിൽ പങ്കെടുത്തതെന്നും സുധാകരൻ ഇപ്പോഴാണ് കോൺഗ്രസ്സായതെന്നും കെ വി തോമസ് കഴിഞ്ഞ ദിവസവും കുറ്റപ്പെടുത്തിയിരുന്നു.

    Also Read- Shocking| മദ്യലഹരിയിൽ വൃദ്ധമാതാവിന് മകന്റെ ക്രൂര മർദനം; വരാന്തയിലേക്ക് എടുത്തെറിഞ്ഞു; വീഡിയോ പുറത്ത്

    പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെതിരായ അച്ചടക്കനടപടി വേണമെന്ന കെപിസിസി ശുപാർശ അച്ചടക്കസമിതിക്ക് വിട്ടിരിക്കുകയാണ് എഐസിസി. അച്ചടക്കസമിതി തോമസിൽ നിന്നും വിശദീകരണം തേടിയതിന് പിന്നാലെ നടപടിയിലേക്ക് നീങ്ങും. പിണറായി സ്തുതിയോടെ തോമസിനോട് മൃദുസമീപനം എടുത്തവരടക്കം സംസ്ഥാനത്തെ മുഴുവൻ നേതാക്കളും നടപടി എന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണ്. വിലക്കിലും അച്ചടക്ക നടപടിയിലും കെപിസിസിയുടെ നിലപാടിനൊപ്പമാണ് ഹൈക്കമാൻഡ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിൻറെ ഭാഗമായാണ് കെപിസിസി ശുപാർശ അച്ചടക്ക സമിതിക്ക് വിട്ടത്. എ കെ ആന്റണി അധ്യക്ഷനായ സമിതി ഉടനെ യോഗം ചേരുന്നതും സംസ്ഥാന ഘടകത്തിന്റെ പൊതുവികാരം കണക്കിലെടുത്താണ്.

    Also Read- Pushpa | 'പുഷ്പരാജ്, ഞാൻ എഴുതില്ല'; ഉത്തരക്കടലാസിൽ 'പുഷ്പ'യിലെ ഡയലോഗ് എഴുതി പത്താം ക്ലാസ് വിദ്യാർത്ഥി; സോഷ്യൽ മീഡിയയിൽ വൈറൽ

    തോമസിനോടുള്ള സമീപനത്തിൽ സംസ്ഥാനത്തെ ചില നേതാക്കൾക്ക് കെപിസിസിയുടെ പിടിവാശിയിൽ നേരത്തെ എതിർപ്പുണ്ടായിരുന്നു. എന്നാൽ സെമിനാറിലെ കെ വി തോമസിന്‍റെ പ്രസംഗത്തോടെ മൃദുസമീപനം എടുത്ത കെ മുരളീധരൻ അടക്കം എല്ലാ നേതാക്കളും ഉടൻ കടുത്ത നടപടി എന്ന നിലയിലേക്ക് മാറി. കെപിസിസി കടുപ്പിക്കുമ്പോൾ കെ സുധാകരനെ വീണ്ടും വെല്ലുവിളിക്കുകയാണ് തോമസ്.
    Published by:Jayashankar AV
    First published: