News18 MalayalamNews18 Malayalam
|
news18
Updated: January 27, 2021, 11:05 PM IST
aa rahim
- News18
- Last Updated:
January 27, 2021, 11:05 PM IST
തിരുവനന്തപുരം: കേരളത്തിനു പുറത്ത് സി പി എം കോൺഗ്രസുമായി സഖ്യം ചെയ്യുന്നത് മറ്റ് നിവൃത്തി ഇല്ലാത്തതിനാൽ ആണെന്ന് ഡി വൈ എഫ് ഐ നേതാവ് എ എ റഹീം. ഏഷ്യാനെറ്റിന്റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു റഹീം. സി പി എം വിദ്വേഷം വളർത്തുന്നോ? ലീഗിനെ മുൻ നിർത്തി ആക്രമണമോ? എന്ന വിഷയത്തിൽ ചർച്ച പുരോഗമിക്കുമ്പോൾ ആയിരുന്നു റഹീം ഇങ്ങനെ പറഞ്ഞത്.
You may also like:കോവിഡ് 19 വാക്സിനുള്ളിൽ മൈക്രോചിപ്പ് ഉണ്ടെന്ന് 'ഇന്ത്യൻ മുസ്ലിം പണ്ഡിതൻ'; ആ വീഡിയോ ഇന്ത്യയിൽ നിന്നല്ല പാകിസ്ഥാനിൽ നിന്ന് [NEWS]'ഇടതുപക്ഷ സർക്കാർ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസെ'ന്ന് പ്രതിഭ MLA; 'ദേശീയപാത കേന്ദ്രത്തിന്റെ യെന്ന് പറഞ്ഞു കൊടുക്കണേയെന്ന് ട്രോൾ [NEWS] നന്ദനമല്ല പൃഥ്വിരാജിന്റെ ആദ്യചിത്രമെന്ന് സംവിധായകൻ രാജസേനൻ; പൃഥ്വിക്ക് നാണോ മാനോമുണ്ടെന്ന് ട്രോൾ [NEWS]
എ എ റഹീം ന്യൂസ് അവറിൽ പറഞ്ഞത് ഇങ്ങനെ,'ബാബറി മസ്ജിദ് തകർത്തു. ബാബറി മസ്ജിദ് തകർത്ത് പുതിയ ക്ഷേത്രം പണിയുന്നു. ആ കേസ് പോയ സമയത്ത്
ആ സംഭവം നടന്ന സമയത്തും കേരളത്തിൽ എമ്പാടും ഇന്ത്യയിൽ എമ്പാടും ആർ എസ് എസ് അത് ആഘോഷിച്ചു. അതിനെ എതിർത്ത് ഒരു അഭിപ്രായം പറയാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞോ? ആർ എസ് എസിനെ ഭയന്നിട്ടല്ലേ? പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞോ? ആർ എസ് എസിനെ ഭയന്നിട്ടല്ലേ?'
അങ്ങനെയെങ്കിൽ, അങ്ങനെയുള്ള കോൺഗ്രസുമായി എന്തിനാണ് കേരളത്തിന് പുറത്ത് സഖ്യമുണ്ടാക്കുന്നത് എന്ന് അവതാരകന്റെ ചോദ്യം. അപ്പോഴാണ്, 'മറ്റ് നിവൃത്തിയില്ലാത്തത് കൊണ്ട്' - എന്ന് എ എ റഹീം പറയുന്നത്. ഏതായാലും റഹീമിന്റെ ഈ വീഡിയോ ഇപ്പോൾ ട്രോൾ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
Published by:
Joys Joy
First published:
January 27, 2021, 11:05 PM IST