നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സുധാകരന്റെ കീശയിൽ കരുണാകരനെ വിറ്റ കാശ്: മുരളീധരനും സുധാകരന്റെ കീശയിലായെന്ന് എഎ റഹീം

  സുധാകരന്റെ കീശയിൽ കരുണാകരനെ വിറ്റ കാശ്: മുരളീധരനും സുധാകരന്റെ കീശയിലായെന്ന് എഎ റഹീം

  കെ.സുധാകരനെ കോൺഗ്രസിൽ എടുത്തപ്പോൾ കെ.കരുണാകരൻ മുന്നറിയിപ്പു നൽകിയിരുന്നു.

  എ.എ. റഹീം

  എ.എ. റഹീം

  • Share this:
  തിരുവനന്തപുരം: കെപിസിസി പ്രസി‍ഡന്റ് കെ.സുധാകരന്റെ കീശയിലുള്ളത് ലീഡർ കെ.കരുണാകരനെ വിറ്റ കാശാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. കരുണാകരന്റെ മകൻ കെ.മുരളീധരനും ഇപ്പോൾ സുധാകരന്റെ കീശയിലായെന്ന് റഹീം പരിഹസിച്ചു.

  ലീഡർ കരുണാകരന്റെ സ്മരണയ്ക്കായി അദ്ദേഹം പഠിച്ച ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കരുണാകരൻ ചിറക്കൽ രാജകുടുംബത്തിന്റെ കൈയിൽ നിന്നു വാങ്ങാൻ പിരിച്ച 16 കോടി രൂപ എവിടെയെന്ന് ആർക്കും അറിയില്ല. സുധാകരൻ അത് കൈവശപ്പെടുത്തിയെന്ന കെ.പി.അനിൽകുമാറിന്റെ ആരോപണത്തെ ഗൗരവത്തോടെയാണ് ഡിവൈഎഫ്ഐ കാണുന്നത്.

  അന്തസ്സുണ്ടെങ്കിൽ ഇക്കാര്യത്തിൽ സത്യം പറയാൻ കെ.സുധാകരൻ തയാറാകണം. കരുണാകരനെ വിറ്റ് കീശയിൽ വച്ച കെ.സുധാകരന്റെ വക്താവായി അദ്ദേഹത്തിന്റെ മകൻ കെ.മുരളീധരൻ  മാറി. സുധാകര ഭക്തനായി മാറിയ മുരളീധരൻ സുധാകര സ്തുതി പാടി നടക്കുകയാണ്. കെ.സുധാകരനെ കോൺഗ്രസിൽ എടുത്തപ്പോൾ കെ.കരുണാകരൻ മുന്നറിയിപ്പു നൽകിയിരുന്നു. മൂലയ്ക്കിരുന്ന കോടാലി എടുത്ത് കാലിൽ ഇടരുതെന്നാണ് ദീർഘ വീക്ഷണത്തോടെ കരുണാകരൻ പറഞ്ഞത്.

  Also Read-'കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ പിരിച്ച 16 കോടി രൂപ എന്തുചെയ്തു'? കെ സുധാകരനെതിരെ കെപി അനിൽകുമാർ

  ആ കോടാലി ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ തന്നെ കാലിൽ ഇടുകയാണ്. ചിറക്കൽ സ്കൂളിനു വേണ്ടി പിരിച്ച 16 കോടി എന്തു ചെയ്തെന്നു പറയാൻ സുധാകരൻ തയാറായിട്ടില്ല. മറ്റെന്തെങ്കിലും കാര്യത്തിന് അത് ഉപയോഗിച്ചെന്നും ആരും അവകാശപ്പെടുന്നില്ല. ചിറക്കൽ രാജകുടുംബത്തിനും ഇതിൽ പരാതിയുണ്ടെന്നാണ് മനസ്സിലാകുന്നത്.

  കെപിസിസി അധ്യക്ഷൻ അഴിമതിക്കാരനാണ്. കെ.കരുണാകരന്റെ ഓർമകളാണോ, കെ.സുധാകരൻ എന്ന കെപിസിസി പ്രസിഡന്റാണോ വേണ്ടതെന്ന് കോൺഗ്രസുകാർ പറയണം. അന്തസ്സുണ്ടെങ്കിൽ സുധാകരൻ സത്യം പറയണം. കെ.സുധാകരന്റെ കീശയിൽ നിന്നിറങ്ങി കെ.മുരളീധരൻ ഇക്കാര്യത്തിൽ അഭിപ്രായം പറയണമെന്നും എ.എ.റഹീം ആവശ്യപ്പെട്ടു.

  കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരന്‍ വെളിപ്പെടുത്തണമെന്നാണ് അനില്‍ കുമാര്‍സി പി എമ്മിന്റെ സ്വീകരണ യോഗത്തിൽ പറഞ്ഞത്. ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാനാണ് പണം പിരിച്ചത്. സ്കൂൾ വാങ്ങിയില്ല. പണമെന്ത് ചെയ്തുവെന്ന് സുധാകരൻ പറയണമെന്ന് അനിൽ കുമാർ ആവശ്യപ്പെട്ടു.
  Published by:Naseeba TC
  First published:
  )}