കേരളത്തിൽ AAP പിന്തുണ ഇടതുപക്ഷത്തിന്; CR നീലകണ്ഠനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് പിന്തുണ നൽകാൻ ആം ആദ്മി പാർട്ടി തീരുമാനം

news18
Updated: April 20, 2019, 4:17 PM IST
കേരളത്തിൽ AAP പിന്തുണ ഇടതുപക്ഷത്തിന്; CR നീലകണ്ഠനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് പിന്തുണ നൽകാൻ ആം ആദ്മി പാർട്ടി തീരുമാനം
  • News18
  • Last Updated: April 20, 2019, 4:17 PM IST
  • Share this:
കോഴിക്കോട്: ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് പിന്തുണ നൽകാൻ ആം ആദ്മി പാർട്ടി തീരുമാനം. 11 മണ്ഡലങ്ങളിൽ യു ഡി എഫിനെ പിന്തുണയ്ക്കാനുള്ള ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠന്‍റെ നീക്കം ആം ആദ്മി പാർട്ടി കേന്ദ്രനേതൃത്വം തള്ളി. പിന്തുണ സംബന്ധിച്ച് ആം ആദ്മി പാർട്ടി - സിപിഎം നേതാക്കൾ സംയുക്ത പ്രസ്താവന നടത്തും.

അതേസമയം, സി.ആർ നീലകണ്ഠനെ ആം ആദ്മി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. നടപടി നേതൃത്വം അറിയാതെ കേരളത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിലാണ്. കേരളത്തിൽ ആം ആദ്മി പാർട്ടി പിന്തുണ ഇടതുമുന്നണിക്ക്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടരലക്ഷം വോട്ടുകൾ; കേരളത്തിൽ പക്ഷേ ഇത്തവണ ആം ആദ്മിയില്ല

മുപ്പത് ലക്ഷത്തോളം മുടക്കിയിട്ട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചത് 368 വോട്ടുകൾ; കേരളത്തിൽ AAP നിലംപരിശായത് ഇങ്ങനെ

കേരളത്തിൽ 20 മണ്ഡലകളിലും ഇടത് മുന്നണിക്ക് പിന്തുണ നൽകാനാണ് ആം ആദ്മി പാർട്ടി തീരുമാനം. 11 മണ്ഡലകളിൽ യുഡിഎഫിന് പിന്തുണ നൽകാൻ സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ നീക്കം നടത്തിയിരുന്നു. എന്നാൽ, ഇതിനെ അവഗണിച്ച നേതൃത്വം നീലകണ്ഠനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

First published: April 20, 2019, 4:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading