നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭൂവുടമകളുടെ ആധാർ തണ്ടപ്പേരുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കും; ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി  

  ഭൂവുടമകളുടെ ആധാർ തണ്ടപ്പേരുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കും; ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി  

  കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്നും എന്നാൽ ആരും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി

  ഇ ചന്ദ്രശേഖരൻ

  ഇ ചന്ദ്രശേഖരൻ

  • News18
  • Last Updated :
  • Share this:
  ‌തിരുവനന്തപുരം: ഭൂവുടമകളുടെ ആധാർ തണ്ടപ്പേരുമായി ബന്ധിപ്പിക്കുന്ന പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി. സംസ്ഥാനത്ത് എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യുണിക് തണ്ടപ്പേർ നടപ്പാക്കാനുള്ള പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയിരുന്നത്. ഒരു വ്യക്തിക്ക് കേരളത്തിലെവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

  പദ്ധതി സംബന്ധിച്ച് ലാൻഡ് റവന്യു കമ്മിഷണറുടെ ശുപാർശക്ക് നിയമ വകുപ്പ് നേരത്തെ അനുമതി കൊടുത്തിരുന്നു. ഇതോടെയാണ് റവന്യു വകുപ്പ് ഉത്തരവിറക്കിയത്. പദ്ധതി സംബന്ധിച്ച് ആശങ്ക വ്യാപകമാകുന്ന സാഹചര്യത്തിലാണ് റവന്യു മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

  ALSO READ: 'ബീഫ് മാത്രമല്ല മട്ടനും ഒഴിവാക്കി': ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരമെന്ന് എഡിജിപി ബി സന്ധ്യ

  തണ്ടപ്പേർ ഭൂവുടമകളുടെ ആധാറുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കാൻ തന്നെയാണ് സർക്കാർ തീരുമാനം. കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്നും എന്നാൽ ആരും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

  ഭൂവുടമകൾക്ക് ഗുണകരമാകുന്ന പദ്ധതിയാണ് ഇത്. ഉടമ അറിയാതെ ഭൂമി തട്ടിയെടുക്കുന്നതടക്കമുള്ള ക്രമക്കേട് തടയാൻ ഇതിലൂടെ കഴിയും. ഭൂമി തട്ടിയെടുക്കുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ് സർക്കാർ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.

  പദ്ധതി നടപ്പിലാക്കാനുള്ള സോഫ്റ്റ് വെയർ തയ്യാറാക്കി കഴിഞ്ഞെങ്കിലും പദ്ധതി തിരക്കിട്ട് നടപ്പിലാക്കില്ല. ആധാർ ഇല്ലാത്ത ഭൂവുടമകൾ ആശങ്കപെടേണ്ടതില്ല. പദ്ധതി സംബന്ധിച്ച മാർഗ നിർദേശം നടപടികൾ പുരോഗമിക്കുന്ന വേളയിൽ പുറത്തിറക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.
  Published by:Naseeba TC
  First published:
  )}