• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആനക്കാംപൊയില്‍ ഉരുള്‍പൊട്ടല്‍; മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം


Updated: June 12, 2018, 9:59 PM IST
ആനക്കാംപൊയില്‍ ഉരുള്‍പൊട്ടല്‍; മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

Updated: June 12, 2018, 9:59 PM IST
കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് ആനക്കാംപൊയില്‍ മറിപ്പുഴ, തേന്‍പാറ വനമേഖലകളില്‍ ഉരുള്‍പൊട്ടല്‍. ഇതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആനക്കാംപൊയിലില്‍നിന്ന് മുപ്പതോളം കുടുംബങ്ങളെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം പുരേഗമിക്കുകയാണ്.

മഴയില്‍ തിരുവമ്പാടി മേഖലയില്‍ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി കലക്ടര്‍ അറിയിച്ചു.
First published: June 12, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍