• HOME
 • »
 • NEWS
 • »
 • kerala
 • »
 • Leopard Cub | അമ്മപ്പുലി വന്നില്ല; പാലക്കാട്ട് നിന്നും കണ്ടെത്തിയ പുലിക്കുഞ്ഞ് ചത്തു

Leopard Cub | അമ്മപ്പുലി വന്നില്ല; പാലക്കാട്ട് നിന്നും കണ്ടെത്തിയ പുലിക്കുഞ്ഞ് ചത്തു

പോസ്റ്റ്മോർട്ടം തിങ്കളാഴ്ച മണ്ണുത്തിയിലെ വെറ്ററിനറി സർവകലാശാലയിൽ നടക്കും.

 ഫയൽ ചിത്രം

ഫയൽ ചിത്രം

 • Share this:
  പാലക്കാട്: റെയിൽവേ കോളനിക്ക് സമീപം ഉമ്മിനിയിൽ പഴയ കെട്ടിടത്തിനുള്ളിൽ നിന്നും തള്ളപ്പുലി (Leopard) ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പുലിക്കുഞ്ഞ് (Leopard Cub) ചത്തു. തൃശൂർ അകമലയിൽ വനം വകുപ്പിന്റെ (Forest Department) പരിചരണത്തിലായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. അകമലയിൽ വനപാലകരുടെ പരിചരണത്തിൽ ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവശനിലയിലായിരുന്നു. ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾ വനപാലകർ നടത്തുന്നുണ്ടായിരുന്നെങ്കിലും അവയെല്ലാം വിഫലമാവുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2:45 ഓടെയാണ് ചത്തത്.

  ആൾത്താമസമില്ലാത്ത പഴയ കെട്ടിടത്തിനുള്ളിൽ നിന്നും കണ്ടെത്തിയ രണ്ട് പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ 52 ദിവസം മുമ്പായിരുന്നു അകമലയിലെ വനം വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ചത്. മലബന്ധമുണ്ടായിരുന്നതിനാൽ പാൽ ഉൾപ്പെടെ ഒരു ഭക്ഷണവും കഴിച്ചിരുന്നില്ല. പോസ്റ്റ്മോർട്ടം തിങ്കളാഴ്ച മണ്ണുത്തിയിലെ വെറ്ററിനറി സർവകലാശാലയിൽ നടക്കും.

  ജനുവരിയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തുമ്പോൾ അവയ്ക്ക് നാല് ദിവസത്തെ മാത്രം പ്രായമാണുണ്ടായിരുന്നത്. പുലിക്കുഞ്ഞുങ്ങളെ തള്ളപ്പുലിയോടൊപ്പം വിടാനുള്ള ശ്രമങ്ങൾ വനം വകുപ്പ് നടത്തിയിരുന്നെങ്കിലും ഇവയിൽ ഒന്നിനെ മാത്രമാണ് തള്ളപ്പുലി കൂടെ കൊണ്ടുപോയത്. രണ്ടാമത്തേതിനെ കൊണ്ടുപോകാൻ പുലി എത്തുമെന്നായിരുന്നു വനം വകുപ്പിന്റെ പ്രതീക്ഷയെങ്കിലും വരാതിരുന്നതോടെ അവശേഷിച്ച കുഞ്ഞിനെ വൈൽഡ് ലൈഫ് വാർഡന്റെ നിർദേശപ്രകാരം അകമലയിലേക്ക് കൊണ്ടുവരികയായിരുന്നു.

  Also read- Murder | സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ പോകുന്നു എന്നുപറഞ്ഞ് ഇറങ്ങി; ആരുമറിയാതെ വിവാഹം; തര്‍ക്കത്തിനൊടുവില്‍ കൊലപാതകം

  ക്ലിനിക്കിൽ എത്തിച്ച ശേഷം തുടക്കത്തിൽ പാലാണ് കൊടുത്തിരുന്നത്. പിന്നീട് 50 ദിവസം ആയപ്പോൾ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു. ഇതിനിടയിൽ മലബന്ധമുണ്ടായപ്പോൾ മരുന്ന് നൽകി ഭേദമാക്കുകയും ചെയ്തിരുന്നു. ക്രമേണ പാലും ചിക്കൻ സൂപ്പും കഴിച്ചുതുടങ്ങിയെങ്കിലും പെട്ടെന്ന് അവശനിലയിലേക്ക് വീഴുകയായിരുന്നു. ഭക്ഷണം കഴിക്കാതിരുന്നതോടെ അവശത കൂടുകയും തൂക്കം കുറയുകയും ചെയ്തു. തുടർന്നായിരുന്നു മരണം.

  അകമലയിൽ വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് അബ്രഹാമിന്റെ മേൽനോട്ടത്തിലായിരുന്നു പുലിക്കുഞ്ഞിന്റെ പരിചരണം. എന്നാൽ, ഇതിൽ തുടക്കം മുതലേ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും അവ്യക്തതയുണ്ടായിരുന്നു.

  Also read- Accident | ഓടിച്ചയാള്‍ ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്കു ദാരുണാന്ത്യം

  തള്ളപ്പുലിക്ക് കൊണ്ടുപോകാനായി പുലിക്കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്ത് തന്നെ തിരികെകൊണ്ടുവിടണമെന്ന ആവശ്യം ഉന്നയിച്ച് മൃഗസ്നേഹികൾ രംഗത്തുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വനം വകുപ്പിന് താത്പര്യമില്ലായിരുന്നു കൂടാതെ ഇതിനെതിരെ പ്രാദേശികമായി എതിർപ്പും ഉയർന്നിരുന്നു.

  കോളറിടാനെത്തിയ സംരക്ഷണ പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്ത് കാണ്ടാമൃഗം: വീഡിയോ

  മൃഗങ്ങളെ നിരീക്ഷിക്കുന്നതിനും അവയുടെ സുരക്ഷക്കുമായി വനുവകുപ്പ് സാധരണയായി കോളര്‍ ഇടാറുണ്ട്. സൗത്താഫ്രിക്കയില്‍ ഇത്തരത്തില്‍ കാണ്ടാമൃഗത്തിന് (black rhino) കോളര്‍ ഇടാന്‍ എത്തിയവരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പ്രചരിക്കുന്നത്.

  കാണ്ടാമൃഗത്തിന് കോളര്‍ ധരിപ്പിച്ച ശേഷമായിരുന്നു ആക്രമണം നടന്നത്. മയക്കത്തില്‍ നിന്ന് ഉണര്‍ന്ന കാണ്ടാമൃഗം കോളര്‍ ഇടാന്‍ എത്തിയ സംഘത്തിന് നേരെ പാഞ്ഞ് അടുക്കുകയായിരുന്നു.

  ഒരു ടണ്ണോളം ഭാരമാണ്  ഈ കാണ്ടാമൃഗത്തിന് ഉള്ളത്. പെട്ടന്ന് തന്നെ ഇവര്‍ അടുത്തുള്ള മരത്തില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നിട് കാണ്ടാമൃഗം പോയി എന്ന ഉറപ്പിച്ചതിന് ശേഷമാണ് ഇവര്‍ താഴെ ഇറങ്ങിയത്. സംഘത്തിലെ തന്നെയുള്ള ടോം ഫ്ര്യൂ ആണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് ആശ്ചര്യം പ്രകടിപ്പിച്ചത്.
  Published by:Naveen
  First published: