ഉയർന്ന രക്തസമ്മർദ്ദം: ആശുപത്രിയിൽ കഴിയുന്ന മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി

രണ്ട് ദിവസത്തെ പരിശോധനകള്‍ക്കും തുടര്‍ന്നുള്ള ചികിത്സകള്‍ക്കും ശേഷം ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായി ഡോക്ടര്‍മാര്‍

News18 Malayalam | news18
Updated: December 15, 2019, 8:07 AM IST
ഉയർന്ന രക്തസമ്മർദ്ദം: ആശുപത്രിയിൽ കഴിയുന്ന മഅദനിയുടെ ആരോഗ്യനിലയിൽ  പുരോഗതി
madani
  • News18
  • Last Updated: December 15, 2019, 8:07 AM IST
  • Share this:
ബംഗലുരൂ: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യ നിലയിൽ പുരോഗതി. ഉയർന്ന രക്തസമ്മർദ്ദവും കഠിനമായ ഛർദ്ദിയെയും തുടർന്ന് അവശനായ മഅദനിയെ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ്   താമസിക്കുന്ന വസതിക്ക് സമീപമുള്ള അല്‍ശിഫാ ഹോസ്പിറ്റലില്‍ എത്തിച്ചത്.

Also Read-പൗരത്വ നിയമം ജനശ്രദ്ധ തിരിച്ചുവിടാനുള്ള കുടില തന്ത്രം: ഹൈദരലി തങ്ങൾ‌

ബംഗ്ലൂരു സ്‌ഫോടനക്കേസ് വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ നടപടിക്രമങ്ങളുടെ ഭാഗമായുള്ള വിചാരണയില്‍ പങ്കെടുക്കാന്‍ എത്തിയ മഅദനിക്ക് കോടതിയില്‍ വെച്ച് ശക്തമായ ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ടിരുന്നു. ഇതിനെ  തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ പ്രാഥമിക ചികിത്സ തേടിയെങ്കിലും രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് അല്‍ശിഫാ ഹോസ്പിറ്റലിലെ ത്രീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരിന്നു.

Also Read- പൗരത്വ ഭേദഗതി നിയമം: ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് സമസ്ത

രണ്ട് ദിവസത്തെ പരിശോധനകള്‍ക്കും തുടര്‍ന്നുള്ള ചികിത്സകള്‍ക്കും ശേഷം ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു.ഡയബറ്റിക് ന്യൂറോപതി മൂലം ശരീരത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനശേഷിയില്‍ കാര്യമായ തകരാറുസംഭവിച്ചത് മൂലം ഉപയോഗിക്കുന്ന മരുന്നകളോട് ശരീരം പ്രതികരിക്കുന്നതില്‍ കാലതമസം നേരിടുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
First published: December 15, 2019, 8:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading