HOME /NEWS /Kerala / സമസ്തയിൽ നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദൃശ്ശേരി സിഐസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

സമസ്തയിൽ നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദൃശ്ശേരി സിഐസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ചൊവ്വാഴ്ച രാത്രി പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദഹം ചര്‍ച്ച നടത്തിയിരുന്നു

ചൊവ്വാഴ്ച രാത്രി പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദഹം ചര്‍ച്ച നടത്തിയിരുന്നു

ചൊവ്വാഴ്ച രാത്രി പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദഹം ചര്‍ച്ച നടത്തിയിരുന്നു

  • Share this:

    മലപ്പുറം: സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദൃശ്ശേരി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ (സിഐസി.)യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചു.

    ചൊവ്വാഴ്ച രാത്രി പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദഹം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഹക്കീം ഫൈസി രാജിവെക്കുമെന്ന് ചര്‍ച്ചയ്ക്ക് പിന്നാലെ സാദിഖലി തങ്ങളും വ്യക്തമാക്കിയിരുന്നു.

    ഫൈസിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ പോഷക സംഘടനകളായ എസ് വൈ എസ്, എസ്കെഎസ്എസ്എഫ് സംസ്ഥാനഭാരവാഹികളുടെ യോഗം കഴിഞ്ഞയാഴ്ച തീരുമാനിച്ചെങ്കിലും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുകൂടിയായ സാദിഖലി തങ്ങള്‍ കഴിഞ്ഞദിവസം വാഫി കോളേജ് ഉദ്ഘാടനച്ചടങ്ങില്‍ ഇദ്ദേഹത്തോടൊപ്പം പങ്കെടുത്തു.

    Also Read- കോടതി ഉത്തരവ് പ്രാദേശിക ഭാഷയിൽ; മലയാളത്തിൽ വിധി എഴുതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

    ഇത് സമസ്തയില്‍ വലിയ ചര്‍ച്ചയുണ്ടാക്കിയിരുന്നു. ഇതോടെ സാദിഖലി തങ്ങളുടെ മേലും സമര്‍ദ്ദമായി. ഇതേ തുടര്‍ന്നാണ് ഹക്കീംഫൈസിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തിയതും രാജിവെക്കാനുള്ള തീരുമാനത്തിലേക്കെത്തിയതും.

    കൂടിക്കാഴ്ചയില്‍ പി കെ കുഞ്ഞാലിക്കുട്ടിയും ആബിദ് ഹൂസൈന്‍ തങ്ങളും പങ്കെടത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നും പ്രതികരിക്കാതെയാണ് ഹക്കീം ഫൈസി ആദൃശ്ശേരി മടങ്ങിയത്. ആദൃശ്ശേരി ഇന്ന് രാജിക്കത്ത് നല്‍കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.

    ഇതിനിടെ സാദിഖലി തങ്ങള്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണില്‍ വിളിച്ച് സമവായത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നാണ് വിവരം. ഹക്കീം ഫൈസി ആദൃശ്ശേരിയുമായി ഒരു തരത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്ന നിലപാട് സമസ്ത കടിപ്പിച്ചതോടെ സാദിഖലി തങ്ങള്‍ രാജി ആവശ്യപ്പെടുകയായിരുന്നു.

    സമസ്ത കടുത്ത വിയോജിപ്പ് അറിയിച്ചതോടെ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. സമസ്തയും സിഐസി ജനറല്‍ സെക്രട്ടറിയും വാഫി സംവിധാനത്തിന്റെ ബുദ്ധികേന്ദ്രവുമായ ഹക്കീ ഫൈസി ആദൃശ്ശേരിയുമായുള്ള ഭിന്നത കഴിഞ്ഞ കുറച്ചു മാസങ്ങളായി രൂക്ഷമായിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി എല്ലാഘടകങ്ങളില്‍ നിന്നും ഹക്കീ ഫൈസി ആദൃശ്ശേരിയെ നേരത്തെ സമസ്ത പുറത്താക്കിയിരുന്നു

    First published:

    Tags: Panakkad Syed Sadiq Ali Shihab Thangal, Samastha