• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലഷ്കർ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുൽ ഖാദർ റഹീമിനെ വിട്ടയച്ചു

ശ്രീലങ്കയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ ലഷ്‌കർ ഇ തൊയ്‌ബ ഭീകരർക്കൊപ്പമുണ്ടായിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ മതിലകം സ്വദേശിയായ അബ്‌ദുൽ ഖാദർ റഹീമിനെ ചോദ്യം ചെയ്തത്

news18
Updated: August 26, 2019, 7:42 AM IST
ലഷ്കർ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുൽ ഖാദർ റഹീമിനെ വിട്ടയച്ചു
News18
  • News18
  • Last Updated: August 26, 2019, 7:42 AM IST IST
  • Share this:
കൊച്ചി: ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ഖാദർ റഹീമിനെ കുടുംബാംഗങ്ങൾക്കൊപ്പം വിട്ടയച്ചു. 26 മണിക്കൂർ നീണ്ട കസ്റ്റഡിയിലെ ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് അബ്ദുൽ ഖാദറിനെ വിട്ടയച്ചത്. ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാൻ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് വിട്ടയച്ചത്. നേരത്തെ എൻ ഐ എയും തമിഴ്നാട് ക്യു ബ്രാഞ്ച് സംഘവും ഇയാളെ ചോദ്യം ചെയ്തിരുന്നു.

ശ്രീലങ്കയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ ലഷ്‌കർ ഇ തൊയ്‌ബ ഭീകരർക്കൊപ്പമുണ്ടായിരുന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ മതിലകം സ്വദേശിയായ അബ്‌ദുൽ ഖാദർ റഹീമിനെ എറണാകുളം ജില്ലാ കോടതി സമുച്ചയത്തിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് നാടകീയമായി കസ്‌റ്റഡിയിലെടുത്തത്. ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങാൻ അപേക്ഷ നൽകി കാത്തുനിൽക്കുമ്പോഴാണ് പിടികൂടിയത്. ശനിയാഴ്ച മൂന്നുമണിക്ക് അഭിഭാഷകനൊപ്പമാണ് റഹീം എത്തിയത്.

Also Read-  പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരാമർശം; കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താനെതിരെ കേസ്

ബഹ്റൈനിൽ നിന്ന് രണ്ടു ദിവസം മുമ്പ് നാട്ടിലെത്തിയ റഹീമിനൊപ്പമുണ്ടായിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി യുവതിയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.‌
അതേസമയം, ബഹ്‌റൈനിൽ പെൺവാണിഭ സംഘത്തിന്റെ പിടിയിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതിന്റെ പ്രതികാരം തീർക്കാൻ അവർ ഭീകരനായി ചിത്രീകരിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് റഹീം പറയുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍