• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഈ വിശുദ്ധ തമ്പുരാക്കന്മാരിൽ ഒരാളുടെ മുന്നിലും ഒരു "മതേതര" സർടിഫിക്കറ്റിന് വേണ്ടി ഞാൻ യാചിക്കുകയില്ല' - എം എം മണിയുടെ വീഡിയോ പങ്കുവച്ചു കൊണ്ട് മദനി

'ഈ വിശുദ്ധ തമ്പുരാക്കന്മാരിൽ ഒരാളുടെ മുന്നിലും ഒരു "മതേതര" സർടിഫിക്കറ്റിന് വേണ്ടി ഞാൻ യാചിക്കുകയില്ല' - എം എം മണിയുടെ വീഡിയോ പങ്കുവച്ചു കൊണ്ട് മദനി

മദനി നിരപരാധിയാണെന്നും അദ്ദേഹത്തെ അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വൈദ്യുതി മന്ത്രി എം എം മണി പൊലീസ് സമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു. എം എം മണിയുടെ ഈ പ്രസംഗം പങ്കുവച്ചു കൊണ്ടാണ് മദനി തന്റെ നിലപാട് വ്യക്തമാക്കിയത്.

അബ്ദുൾ നാസർ മഅദനി

അബ്ദുൾ നാസർ മഅദനി

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഫാസിസം സമ്മാനിക്കുന്നത് മരണമാണെങ്കിൽ പോലും വിശുദ്ധ തമ്പുരാക്കൻമാരിൽ ഒരാളുടെ മുന്നിൽ പോലും ഒരു മതേതര സർട്ടിഫിക്കറ്റിനു വേണ്ടി ഒരിക്കലും യാചിക്കുകയില്ലെന്ന് അബ്ദുൽ നാസർ മദനി. ഫേസ്ബുക്ക് പോസ്റ്റിലാണ് മദനി ഇക്കാര്യം വ്യക്തമാക്കിയത്. മദനിയെ അനുകൂലിക്കുന്ന വിധത്തിൽ വൈദ്യുതി മന്ത്രി എം എം മണി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കു വച്ച് കൊണ്ടായിരുന്നു മദനി ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചത്.

    ഫാസിസം മരണം സമ്മാനിച്ചാലും മതേതര സർട്ടിഫിക്കറ്റിനു വേണ്ടി ഈ വിശുദ്ധ തമ്പുരാക്കൻമാരിൽ ഒരാളുടെ മുന്നിലും യാചിക്കുകയില്ലെന്നാണ് മദനി ഫേസ്ബുക്കിൽ കുറിച്ചത്. തനിക്കെതിരെ മോശം പരാമർശം നടത്തിയ ആനത്തലവട്ടം ആനന്ദന് മറുപടി ആയിട്ടായിരുന്നു എം എം മണിയുടെ പോസ്റ്റ് പങ്കുവച്ചു കൊണ്ട് മദനി ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വച്ചത്.

    മദനി നിരപരാധിയാണെന്നും അദ്ദേഹത്തെ അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വൈദ്യുതി മന്ത്രി എം എം മണി പൊലീസ് സമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു. എം എം മണിയുടെ ഈ പ്രസംഗം പങ്കുവച്ചു കൊണ്ടാണ് മദനി തന്റെ നിലപാട് വ്യക്തമാക്കിയത്.
    You may also like:'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ് [NEWS]അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ ഭീഷണിപ്പെടുത്തിയ 13 കാരനെതിരെ കേസ് [NEWS] 'കാർഷികമേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ?' - തരൂരിനെതിരെ ശോഭ സുരേന്ദ്രൻ [NEWS]
    മദനി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,

    'ഒരാൾ ഇങ്ങനെ പറയുന്നു അതും പോലീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ! മറ്റൊരാൾ "ആന" വായ കൊണ്ട് "കയ്യും കാലും തല്ലിയൊടിച്ചു" എന്നു വീമ്പിളക്കുന്നു. ഇനി, ആരെയും ഒരിക്കലും ഒരുപദ്രവവും ഏല്പിച്ചിട്ടില്ലാത്ത പശു മാർക്ക് സമാധാനവാദികൾ പുലമ്പുന്നത് "അറുതീവ്രവാദി" യാണെന്ന്....
    എന്തായാലും ഈ "വിശുദ്ധ" തമ്പുരാക്കന്മാരിൽ ഒരാളുടെ മുന്നിലും ഒരു "മതേതര" സർടിഫിക്കറ്റിന് വേണ്ടി ഒരിക്കലും ഞാൻ യാചിക്കുകയില്ല, ഇവിടുന്നു ഫാസിസം സമ്മാനിക്കുന്നത് മരണമാണെങ്കിൽ പോലും...
    ഉറപ്പ്!!!
    ഇൻഷാഅല്ലാഹ്......'

    തനിക്കെതിരെ മോശം പരാമർശം നടത്തിയ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ആനത്തലവട്ടം ആനന്ദൻ, മുസ്ലിം ലീഗ് നേതാക്കളായ എൻ ശംസുദ്ദീൻ എം എൽ എ, അബ്ദു റഹ്മാൻ രണ്ടത്താണ് എന്നിവർക്കുള്ള മറുപടി ആയിട്ടായിരുന്നു മദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ, ഈ മൂന്നു നേതാക്കളുടെയും വീടുകളിലേക്ക് പി ഡി പി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

    പാർട്ടി രൂപീകരണ കാലഘട്ടത്തിൽ ഏറ്റവും ശക്തമായി സി പി എം ആണ് പി ഡി പിയെ എതിർത്തതെന്നും മദനിയുടെ കൈയും കാലും തല്ലിയൊടിച്ചതിന് ശേഷമാണ് നിലപാട് മയപ്പെട്ടതെന്നും ആയിരുന്നു ആനത്തലവട്ടം ആനന്ദൻ നടത്തിയ പരാമർശം. ഒരു ചാനൽ ചർച്ചയിൽ ആയിരുന്നു ആനത്തലവട്ടം ആനന്ദന്റെ പരാമർശം.
    Published by:Joys Joy
    First published: