അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ആശംസകൾ നേർന്ന കോൺഗ്രസ് നേതാക്കളെ പരോക്ഷമായി വിമർശിച്ച് അബ്ദുൾനാസർ മഅദനി. 'റാവുമാർ പിൻഗാമികളൂടെ പുനർജനിക്കുന്നു!!!' എന്നാണ് മഅദനി ഫേസ്ബുക്കിൽ കുറിച്ചത്. നേരത്തെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാമക്ഷേത്ര പൂജയ്ക്ക് ആശംസയുമായി വന്നതിനെ പരോക്ഷമായി വിമർശിച്ചാണ് മഅദനിയുടെ കുറിപ്പ്.
ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവയ്ക്കുമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന. ഇന്ത്യന്‍ സംസ്കാരത്തില്‍ ശ്രീരാമന്റെയും സീതയുടെയും രാമായണത്തിന്റെയും ആഴമേറിയതും മായാത്തതുമായ അടയാളങ്ങള്‍ ഉണ്ടെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, മനീഷ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
രാമക്ഷേത്ര നിർമാണത്തിന് കോൺഗ്രസ് അനുകൂല നിലപാടെടുത്തതിന് പിന്നാലെ മുസ്ലിം ലീഗ് ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാവിലെ പത്തിനാണ് ദേശീയ ഭാരവാഹികളുടെ യോഗം. രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് യോഗം. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളില്‍ മുസ്ലിലീഗ് അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ വിമര്‍ശിച്ച് നേരത്തെ തന്നെ സമസ്ത നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.