HOME » NEWS » Kerala » ABDUL NASSER MADANI IS DANGEROUS PARTICIPANT IN SERIOUS CRIMES SUPREME SAYS COURT

'അബ്ദുല്‍ നാസർ മഅദനി അപകടകാരി, ഗുരുതര കുറ്റങ്ങളിൽ പങ്കാളി': സുപ്രീംകോടതി

അഭിഭാഷകനായിരിക്കെ മഅദനിക്കു വേണ്ടി ഹാജരായിട്ടുണ്ടോയെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് വി സുബ്രഹ്മണ്യൻ സ്വമേധയാ സംശയം പ്രകടിപ്പിച്ചതിനെ തുടർ‌ന്ന് ഹർജി പരിഗണിക്കുന്നത് അടുത്തയാഴ്ചയിലേക്കു മാറ്റി.

News18 Malayalam | news18-malayalam
Updated: April 5, 2021, 4:42 PM IST
'അബ്ദുല്‍ നാസർ മഅദനി അപകടകാരി, ഗുരുതര കുറ്റങ്ങളിൽ പങ്കാളി': സുപ്രീംകോടതി
abdul nasser madani
  • Share this:
ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും പരാമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‍ഡെ. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. അഭിഭാഷകനായിരിക്കെ മഅദനിക്കു വേണ്ടി ഹാജരായിട്ടുണ്ടോയെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് വി സുബ്രഹ്മണ്യൻ സ്വമേധയാ സംശയം പ്രകടിപ്പിച്ചതിനെ തുടർ‌ന്ന് ഹർജി പരിഗണിക്കുന്നത് അടുത്തയാഴ്ചയിലേക്കു മാറ്റി. മഅദനിക്കു വേണ്ടി ജയന്ത് ഭൂഷൺ, ഹാരിസ് ബീരാൻ എന്നിവർ ഹാജരായി.

Also Read- 'പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്'; യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെതിരെ എ എം ആരിഫിന്റെ പരിഹാസ പ്രസംഗം

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്. 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബെംഗളൂരുവില്‍ കഴിയുകയാണ് അ​ദ്ദേഹം. ജാമ്യവ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചാണ്​ താന്‍ കഴിയുന്നതെന്നും ഒട്ടനവധി രോഗങ്ങള്‍ മൂലം വലിയ പ്രയാസം നേരിടുന്നുവെന്നും ഹർജിയിൽ പറഞ്ഞു. അടുത്തിടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം സര്‍ജറിക്ക് വിധേയമായി. കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ വിചാരണ നടപടിക്രമങ്ങള്‍ നീളാനുള്ള സാധ്യതയുണ്ട്​. തന്‍റെ സാന്നിധ്യം ആവശ്യമില്ലാതെ ഇനിയുള്ള വിചാരണ നടപടിക്രമങ്ങള്‍ തുടരാൻ കഴിയും. ആവശ്യമാകുമ്പോഴൊക്കെ കോടതിയില്‍ ഹാജരാകും. രോഗിയായ പിതാവിനെ സന്ദര്‍ശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read- മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി; സംഭവത്തിൽ ബി ജെ പിക്ക് പങ്കില്ലെന്ന് നേതാക്കൾ

നേരത്തെ, 2014ല്‍ മഅദനിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാൽ, ഇത്​ പാലിക്കപ്പെട്ടിട്ടില്ല. ബെംഗളൂരു സ്‌ഫോടനക്കേസ് വിചാരണ നടത്തുന്ന കോടതി ആ കേസിന് മാത്രമായുള്ള പ്രത്യേക കോടതിയാണ്​. എന്നിട്ട് കൂടി സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ തുടരുന്നതിനാല്‍ കേസ് വളരെ മന്ദഗതിയിലാണ് നടക്കുന്നത്​. പ്രതേക കോടതി തന്നെ രണ്ടുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്ന് സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പ് പോലും പാലിച്ചില്ലെന്നും ഹർജിയില്‍ മഅദനി ചൂണ്ടിക്കാട്ടി.

Also Read- Winwin W-610, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

വളരെ മന്ദഗതിയിലായിരുന്ന കോടതി നടപടിക്രമങ്ങള്‍ കോവിഡ്​ സാഹചര്യത്തില്‍ നിലച്ചിരുന്നു. പിന്നീട് നിബന്ധനകളിൽ ഇളവ് വന്നപ്പോള്‍ ചുമതല ഉണ്ടായിരുന്ന പ്രത്യേക വിചാരണ കോടതി ജഡ്ജി ഉയര്‍ന്ന സര്‍വിസിലേക്ക് മാറി പോയി. പകരം പുതിയ ജഡ്ജിയെ നിയമിക്കാത്തതും സാക്ഷികളെ യഥാസമയം വിചാരണക്കായി ഹാജരാക്കാതിരിക്കുന്നതും മൂലം കേസ്​ ഇഴയുകയാണ്​. സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ നിരവധി തവണ സമന്‍സ് ചെയ്തിട്ടും ഹാജാരാകാതിരിക്കുക, സാക്ഷികളെ പുനര്‍വിചാരണക്ക് വിളിക്കുക, രണ്ട്​ തവണ പ്രോസിക്യൂട്ടറെ മാറ്റുക, വിചാരണയുടെ ഷെഡ്യൂള്‍ പാലിക്കുന്നതിൽ പ്രോസിക്യൂഷൻ വീഴ്ച വരുത്തുക തുടങ്ങിയ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്​ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യ​പ്പെട്ടത്.
Published by: Rajesh V
First published: April 5, 2021, 4:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories