• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മകന് കുറച്ച് താടിയുണ്ട്, ചിലപ്പോൾ അതുകൊണ്ടാകാം'; മകനെ വിവസ്ത്രനാക്കി പരിശോധിച്ചതിനെ കുറിച്ച് അബ്ദുൽ വഹാബ് എംപി

'മകന് കുറച്ച് താടിയുണ്ട്, ചിലപ്പോൾ അതുകൊണ്ടാകാം'; മകനെ വിവസ്ത്രനാക്കി പരിശോധിച്ചതിനെ കുറിച്ച് അബ്ദുൽ വഹാബ് എംപി

മകന്‍റെ തുണി അഴിപ്പിക്കുന്നതിന് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യല്‍ പ്രൊഫൈല്‍ ഒന്ന് നോക്കാവുന്നതായിരുന്നുവെന്ന് അബ്ദുൽ വഹാബ് എംപി

  • Share this:
    തിരുവനന്തപുരം: മകനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വിവസ്ത്രനാക്കി പരിശോധിച്ചതിനെ കുറിച്ച് അബ്ദുൽ വഹാബ് എംപി. കഴിഞ്ഞദിവസം നിലമ്പൂരിൽ നടന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണത്തിലാണ് തൻറെ മകനെ വസ്ത്രം ഊരി കസ്റ്റംസ് വിഭാഗം പരിശോധിച്ച കാര്യം പി വി അബ്ദുൽ വഹാബ് പറഞ്ഞത്.

    സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മകനെതിരെ ആരെങ്കിലും എഴുതികൊടുത്തിട്ടുണ്ടാകാം. കംപ്യൂട്ടറില്‍ ചിലപ്പോ വന്നിട്ടുണ്ടാകും. മകന് കുറച്ച് താടിയുണ്ട്, ചിലപ്പോ അതുകൊണ്ടാകാം. പക്ഷേ മകന്‍റെ തുണി അഴിപ്പിക്കുന്നതിന് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യല്‍ പ്രൊഫൈല്‍ ഒന്ന് നോക്കാവുന്നതായിരുന്നുവെന്ന് അബ്ദുൽ വഹാബ് എംപി പറഞ്ഞു.

    Also Read- കള്ളക്കടത്തുകാരനെന്ന് സംശയിച്ച് എം.പിയുടെ മകനെ വിവസ്ത്രനാക്കി പരിശോധിച്ചു; കേന്ദ്ര സർക്കാരിന് പരാതി

    എംപിയുടെ മകനാണെന്ന് അറിഞ്ഞിട്ടും പരിശോധിച്ചുവെന്നും അബ്ദുൽ വഹാബ് എംപി പറഞ്ഞു. സുഹൃത്ത് ശ്രീകാന്ത് എന്നയാളുടെ വിവാഹത്തിന് പോയ അന്ന് രാത്രിയായിരുന്നു തിരുവനന്തപുരത്ത് കസ്റ്റംസ് മകനെ വിവസ്ത്രനാക്കി പരിശോധിച്ചത്. ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ എടുത്തു. എംപിയുടെ മകനാണെന്ന് പറഞ്ഞപ്പോൾ ഒന്നുകൂടി പരിശോധിച്ചു. ഇതാണ് ഇന്നത്തെ ചുറ്റുപാട്. സംശയം തോന്നാം, എന്നാൽ, സാധാരണഗതിയിൽ തുണിയഴിപ്പിക്കുകയല്ല ചെയ്യുക. സോഷ്യൽ പ്രൊഫൈലിങ് എന്നൊരു സംഗതിയുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് അത് പരിശോധിക്കാമായിരുന്നു.

    നവംബർ ഒന്നിനാണ് ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ അബ്ദുൽ വഹാബ് എംപിയുടെ മകൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് സ്വർണക്കടത്തുകാരനാണെന്ന് സംശയിച്ച് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കസ്റ്റഡയിലെടുത്ത് വിശദമായി പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്.

    സംഭവത്തിൽ അബ്ദുൽ വഹാബ് എംപി കസ്റ്റംസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സർക്കാരിനും പരാതി നൽകിയിട്ടുണ്ട്. എക്സ്റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എന്നാൽ ഇതൊന്നും പാലിച്ചില്ലെന്നും അബ്ദുൽ വഹാബ് എം.പി നൽകിയ പരാതിയിൽ പറയുന്നു.

    കസ്റ്റംസിന് ലഭിച്ച തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എം.പിയുടെ മകനെ വിവസ്ത്രനാക്കി പരിശോധിച്ചതെന്നാണ് സൂചന. ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരനെ ലക്ഷ്യമിട്ടു നടത്തിയ പരിശോധന ആയിരുന്നു ഇതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇപ്പോൾ വിശദീകരിക്കുന്നത്.
    Published by:Naseeba TC
    First published: