നാറാത്ത് (കണ്ണൂർ): ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയുടെ അനുജൻ ഷറഫുദ്ദീന് തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവി. എൻ ഡി എ സ്ഥാനാർത്ഥി ആയിട്ടായിരുന്നു ഷറഫുദ്ദീൻ മത്സരിച്ചത്. എന്നാൽ വെറും 20 വോട്ടുകൾ മാത്രം നേടി നാലാം സ്ഥാനത്ത് എത്താൻ മാത്രമേ ഷറഫുദ്ദീന് കഴിഞ്ഞുള്ളൂ.
അബ്ദുള്ളക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ പതിനേഴാം വാർഡായ കമ്പിലിൽ നിന്ന് ആയിരുന്നു ഇദ്ദേഹം ജനവിധി തേടിയത്. ഇവിടെ മുസ്ലിം ലീഗിന്റെ സൈഫുദ്ദീൻ നാറാത്ത് 677 വോട്ടുമായി ഒന്നാമത് എത്തി. 318 വോട്ടുമായി എസ് ഡി പി ഐ ആണ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയത്. സി പി എം ഇവിടെ 125 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ് എത്തിയത്.
നാറാത്ത് അബ്ദുള്ളക്കുട്ടിയുടെ തറവാട് വീടിന് സമീപത്ത് തന്നെയാണ് ഷറഫുദ്ദീനും താമസിക്കുന്നത്. സഹോദരന്റെ വഴി പിന്തുടർന്നാണ് ഷറഫുദ്ദീനും ബി ജെ പിയിലേക്ക് എത്തിയത്. ബി ജെ പി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയാണെന്ന കോൺഗ്രസിന്റെയും സി പി എമ്മിന്റെയും കള്ള പ്രചാരണങ്ങൾക്ക് തിരിച്ചടി നൽകാനാണ് താനും ബി ജെ പിയിൽ ചേർന്നതെന്ന് ഷറഫുദ്ദീൻ നേരത്തെ പറഞ്ഞിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.