• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അഭയ കേസ്: ഇൻക്വസ്റ്റ് റിപ്പോർട്ടിലെ ഒപ്പ് വ്യാജമെന്ന് മൊഴി

news18-malayalam
Updated: September 5, 2019, 6:52 PM IST
അഭയ കേസ്: ഇൻക്വസ്റ്റ് റിപ്പോർട്ടിലെ ഒപ്പ് വ്യാജമെന്ന് മൊഴി
abhaya
  • Share this:
തിരുവനന്തപുരം: അഭയകേസില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പ് വ്യാജമാണെന്ന് മൊഴി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കോട്ടയം വെസ്റ്റ് പൊലീസ് സാക്ഷിയുടേതായി കാണിച്ച ഒപ്പ് തന്റേതല്ലെന്നും വ്യാജമാണെന്നും കേസിലെ മുപ്പതാം സാക്ഷി ജോണ്‍ സ്‌കറിയ മൊഴി നല്‍കി. ഇതു സംബന്ധിച്ച് താന്‍ മുന്‍പ് സിബിഐയ്ക്കു മൊഴി നല്‍കിയിട്ടുണ്ടെന്നും ജോണ്‍ സ്‌കറിയ കോടതിയില്‍ പറഞ്ഞു. തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ തുടരുകയാണ്.

Also Read- യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പി.ജെ ജോസഫിന് കൂക്കിവിളി

കേസിലെ മുഖ്യപ്രതി ഫാ.തോമസ് എം കോട്ടൂർ തന്നോടു കരഞ്ഞുകൊണ്ടു കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നു ഏഴാം സാക്ഷി കളർകോട് വേണുഗോപാൽ നായർ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. ളോഹയ്ക്കുള്ളിൽ കരിങ്കല്ല് അല്ലെന്നും താൻ പച്ച മനുഷ്യനാണെന്നും വികാരങ്ങൾ ഉണ്ടെന്നും ഫാ.തോമസ് കോട്ടൂർ പറഞ്ഞതായി സിബിഐ കോടതിയിൽ വിചാരണയ്ക്കിടെ വേണുഗോപാൽ നായർ മൊഴി നൽകി. അഭയ കേസിലെ 3 പ്രതികളെ 2008 നവംബറിൽ സിബിഐ അറസ്റ്റ് ചെയ്യുന്നതിനു മുൻപായിരുന്നു ഫാ.കോട്ടൂരിന്റെ കുറ്റസമ്മതം. രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പുതൃക്കയിലും അന്നു ഒപ്പമുണ്ടായിരുന്നതായി വേണുഗോപാൽ വെളിപ്പെടുത്തി.

First published: September 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...