കൊച്ചി: മഹരാജാസ് കോളേജിനകത്ത് അഭിമന്യുവിന്‍റെ സ്മാരകം നിർമ്മിച്ചത് അനധികൃതമായാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്മാരകം നിർമ്മിച്ചതിന് ശേഷമാണ് 470 കുട്ടികൾ അനുമതിക്കായി കോളേജ് ഗവേണിംഗ് കൗൺസിലിനെ സമീപിച്ചതെന്നും സ്റ്റേറ്റ് അറ്റോർണി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അനധികൃതമായി സ്മാരകം പണിതതിന് ശേഷം അതിനെ സാധൂകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി, പൊതുസ്ഥലത്തെ ഇത്തരം സ്മാരക നിർമ്മാണം സർക്കാരിന്‍റെ പോളിസി ആണോയെന്നും ചോദിച്ചു.
മരിച്ചുപോയവരുടെയെല്ലാം സ്മാരകം വേണമെന്ന നിലപാട് അപകടകരമാണെന്ന് വ്യക്തമാക്കിയ കോടതി അടുത്ത മാസം ഒമ്പതിനകം കോളേജ് പ്രിൻസിപ്പാൾ, ഗവേണിംഗ് കൗൺസിൽ, പോലീസ് മേധാവി എന്നിവരോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് 12ന് വീണ്ടും പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abhimanyu memorial, High court, അഭിമന്യു, അഭിമന്യൂ സ്മാരകം, മഹാരാജാസ്, ഹൈക്കോടതി