ഇന്റർഫേസ് /വാർത്ത /Kerala / അഭിമന്യു വധക്കേസ്: വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

അഭിമന്യു വധക്കേസ്: വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

abhimanyu

abhimanyu

27 പ്രതികളുള്ള കേസില്‍ 16 പേരുടെ വിചാരണയാണ് ആരംഭിക്കുന്നത്

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യവിനെ കൊലപെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ നടപടിയുടെ ഭാഗമായി  കേസ് ഇന്ന്  പരിഗണിക്കുക. 27 പ്രതികളുള്ള കേസില്‍ 16 പേരുടെ വിചാരണയാണ് ആരംഭിക്കുന്നത്.

  പോലീസ് സമര്‍പ്പിച്ച ഒന്നാം ഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പ്രതികളാണ് ആദ്യ വിചാരണ നേരിടുന്നത്. ഇവരില്‍ 5 പേര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 27 പ്രതികളുള്ളതില്‍ 19 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള ഒന്നു മുതല്‍ 16 വരെയുള്ള പ്രതികളുടെയാണ് കുറ്റപത്രം നല്‍കിയത്.

  Also read: എൻഡോസൾഫാൻ സമരം: സർക്കാരുമായി നടത്തിയ ചർച്ച വിജയം

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  17 മുതല്‍ 27 വരെയുള്ള പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടിയുടെ ഭാഗമായി മജിസ്‌ട്രേറ്റ് കോടതി വിചാരണ കോടതിക്ക് കേസ് കൈമാറി. തുടര്‍ന്ന് വിചാരണ കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു. ശേഷിക്കുന്ന പ്രതികള്‍ക്കെതിരെയുള്ള രണ്ടാം ഘട്ട കുറ്റപത്രം പോലിസ് ഉടന്‍ സമര്‍പ്പിക്കും.

  First published:

  Tags: Abhimanyu, Abhimanyu murder case, Abhumanyu maharajas, അഭിമന്യൂ വധക്കേസ്, മഹാരാജാസ്