അഭിമന്യു വധം: കുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല; വേമ്പനാട്ട് കായലിൽ തിരഞ്ഞത് രണ്ട് മണിക്കൂറോളം

വെണ്ടുരുത്തി പാലത്തിലെത്തിയപ്പോൾ ആയുധം കായലിലെറിഞ്ഞെന്നാണ്‌ സാക്ഷി മൊഴി. അഭിമന്യുവിന്റെ രക്തം പുരണ്ട സ്വന്തം വസ്‌ത്രവും സഹൽ കായലിലേക്ക്‌ എറിഞ്ഞു.

News18 Malayalam | news18-malayalam
Updated: June 30, 2020, 10:21 AM IST
അഭിമന്യു വധം: കുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല; വേമ്പനാട്ട് കായലിൽ തിരഞ്ഞത് രണ്ട് മണിക്കൂറോളം
news18
  • Share this:
എറണാകുളം: മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്താൻ സഹൽ ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞില്ല. കത്തി ഉപേക്ഷിച്ചുവെന്നു സഹൽ പറഞ്ഞ വേമ്പനാട്ട്‌ കായലിൽ അന്വേഷണ സംഘം തെരച്ചിൽ നടത്തി.  വെണ്ടുരുത്തി പാലത്തിന്‌ സമീപത്താണ്‌ അഗ്‌നി രക്ഷാസേനയുടെ സ്‌കൂബ ടീമിന്റെ സഹായത്തോടെ പരിശോധിച്ചത്‌. മെറ്റൽ ഡിറ്റക്‌ടർ, ടോർച്ച്‌ എന്നിവ ഉപയോഗിച്ച്‌ രണ്ട്‌ മണിക്കൂർ തെരഞ്ഞിട്ടും ആയുധം കണ്ടെടുക്കാനായില്ല.

ശക്തമായ ഒഴുക്കും കൂടുതൽ പരിശോധനയ്‌ക്ക്‌ തടസ്സമായി. എക്കൽ വന്ന്‌ അടിഞ്ഞാതിനാൽ ആയുധം കണ്ടെടുക്കാൻ വീണ്ടും പരിശോധിക്കുമെന്നും എസിപി എസ്‌ ടി സുരേഷ്‌കുമാർ പറഞ്ഞു. കൊലയ്‌ക്ക്‌ ശേഷം സഹലും മറ്റ്‌ നാലു പ്രതികളും ഓട്ടോയിൽ കയറി തോപ്പുംപടി ഭാഗത്തേയ്‌ക്കാണ്‌ പോയത്‌.

TRENDING:ഖാസെം സുലൈമാനി വധം: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ [NEWS]TikTok |ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി [NEWS]PUBG | നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ പബ് ജി ഇല്ല; എന്തുകൊണ്ട് ? [NEWS]

വെണ്ടുരുത്തി പാലത്തിലെത്തിയപ്പോൾ ആയുധം കായലിലെറിഞ്ഞെന്നാണ്‌ സാക്ഷി മൊഴി. അഭിമന്യുവിന്റെ രക്തം പുരണ്ട സ്വന്തം വസ്‌ത്രവും സഹൽ കായലിലേക്ക്‌ എറിഞ്ഞു. ഇക്കാര്യം ചോദ്യം ചെയ്യലിലും സഹൽ പറഞ്ഞതായാണ്‌ സൂചന. കേസിലെ പ്രധാന സാക്ഷികളിൽ ഏഴുപേരാണ്‌ സഹലിനെ തിരിച്ചറിഞ്ഞത്‌. എറണാകുളത്തെ പ്രത്യേക കേന്ദ്രത്തിലെത്തിച്ചായിരുന്നു പരേഡ്‌ നടത്തിയത്‌.

ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ തെളിവെടുപ്പ്‌ നടത്തിയിരുന്നു.  തോപ്പുംപടിയിലെ പെട്രോൾ പമ്പിലെയും ചുള്ളിക്കലിലെയും സിസിടിവി കാമറകളിൽ സഹലിന്റെയും മറ്റ്‌ പ്രതികളുടെയും ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്‌.

കൊലപാതകത്തിന് ശേഷം ചുള്ളിക്കലിലെത്തിയ സംഘം  പലവഴിക്കായി പിരിഞ്ഞു. പിന്നീടാണ്‌ കർണാടകയിലേക്ക്‌ കടന്നത്‌. ഷിമോഗ, ബംഗളുരു, ഏർവാടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു.  കേസിലെ പത്താം പ്രതിയായ സഹലിനെ പൊലീസ്‌ കസ്‌റ്റഡി പൂർത്തിയായാൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇയാളുടെ ആദ്യ റിമാൻഡ്‌ കാലാവധി ജൂലൈ രണ്ടിന്‌ തീരും. കൂടുതൽ അന്വേഷണങ്ങൾക്കായി സഹലിനെ വിട്ടു കിട്ടുന്നതിനായി പൊലീസ്‌ അപേക്ഷ നൽകും.
First published: June 30, 2020, 10:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading