• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശബരിമല കേസ് വാദിച്ചതിന് 62 ലക്ഷം രൂപ വേണമെന്ന് സിങ്‌വി; ഫീസ് കുറയ്ക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തിയെന്ന് ദേവസ്വം

ബോര്‍ഡിന്റെ അംഗീകാരമില്ലെതെ സിങ്‌വിയെ കേസ് ഏല്‍പ്പിച്ചെന്ന വാദമാണ് ദേവസ്വം പ്രസിഡന്റ് മുന്നോട്ടുവയ്ക്കുന്നത്.

news18
Updated: July 30, 2019, 8:34 PM IST
ശബരിമല കേസ് വാദിച്ചതിന് 62 ലക്ഷം രൂപ വേണമെന്ന് സിങ്‌വി; ഫീസ് കുറയ്ക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തിയെന്ന് ദേവസ്വം
അഭിഷേക് മനു സിങ്‌വി (ഫയൽ ചിത്രം)
  • News18
  • Last Updated: July 30, 2019, 8:34 PM IST IST
  • Share this:
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതിന് 62 ഫീസ് വേണമെന്ന് അഭിഷേക് മനു സിങ്‌വി. എന്നാല്‍ ഇത്രയും ഭീമമായ തുക നല്‍കാനാവില്ലെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്. ആവശ്യപ്പെട്ട അത്രയും പണം നൽകിയാൽ ബോര്‍ഡിന് ഭീമമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നും ചര്‍ച്ച നടത്തി തുക കുറയ്ക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തിയെന്നും ദേവസ്വം പ്രസിഡന്റ് കെ പത്മകുമാര്‍ പറഞ്ഞു.

ബോര്‍ഡിന്റെ അംഗീകാരമില്ലെതെ സിങ്‌വിയെ കേസ് ഏല്‍പ്പിച്ചെന്ന വാദമാണ് ദേവസ്വം പ്രസിഡന്റ് മുന്നോട്ടുവയ്ക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകരായ മോഹന്‍ പരാശരനെയോ ഗോപാല്‍ സുബ്രഹ്മണ്യത്തെയോ ഏല്‍പ്പിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് സിങ്‌വിയെ ഏല്‍പിക്കുകയായിരുന്നെന്നാണ് പത്മകുമാര്‍ പറയുന്നത്.

ദേവസ്വത്തിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതിനാല്‍ തുക കുറയ്ക്കണമെന്ന ആവശ്യം സിങ്‌വിക്ക് മുന്നിൽ വയ്ക്കാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

Also Read കർക്കടകമാസ പൂജകൾ പൂർത്തിയാക്കി ശബരിമലനട അടച്ചു; നിറപുത്തരി ഓഗസ്റ്റ് ഏഴിന്

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 30, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍