• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരോ മണിക്കൂറിലും നോർക്ക റൂട്ട്സിൽ രജിസ്റ്റർ ചെയ്യുന്നത് 2000 മുതൽ 3000 വരെ പ്രവാസികൾ

ഒരോ മണിക്കൂറിലും നോർക്ക റൂട്ട്സിൽ രജിസ്റ്റർ ചെയ്യുന്നത് 2000 മുതൽ 3000 വരെ പ്രവാസികൾ

വിസ കാലാവധി അവസാനിച്ച ശേഷവും വിദേശത്ത് തുടരുന്നവർ, ഗർഭിണികൾ, വയോധികർ, കുട്ടികൾ എന്നിവർക്കാകും പ്രഥമ പരിഗണന

norka

norka

  • Share this:
    തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് രജിസ്റ്റർ ചെയ്യാനായി നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് രജിസ്ട്രേഷൻ ഞായറാഴ്ചയാണ് ആരംഭിച്ചത്. 2,70,000 പേരാണ് രണ്ടു ദിവസത്തിനുള്ളിൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത്.

    യുഎഇയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. ഒരു ലക്ഷത്തോളം പേരാണ് ഇതുവരെ യുഎഇയിൽ നിന്ന് മാത്രം രജിസ്റ്റർ ചെയ്തത്.  സൗദി അറേബ്യയിൽ നിന്ന് രജിസ്റ്റർ ചെയ്തത് 35,000 പേർ.

    183 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ മണിക്കൂറിലും 2000 മുതൽ 3000 പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയെത്താനായി രജിസ്റ്റർ ചെയ്യുന്നത്.

    വെബ്സൈറ്റിൽ ആളുകൾ രജിസ്റ്റർ ചെയ്യുന്നതിന്റെ മുൻഗണനാ ക്രമത്തിലാകില്ല പ്രവാസികളെ തിരികെ എത്തിക്കുക. വിസ കാലാവധി അവസാനിച്ച ശേഷവും വിദേശത്ത് തുടരുന്നവർ, ഗർഭിണികൾ, വയോധികർ, കുട്ടികൾ എന്നിവർക്കാകും പ്രഥമ പരിഗണന നൽകുകയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
    BEST PERFORMING STORIES:ലോക്ക്ഡൗണിനിടെ അനധികൃതമായി ബാർബർ ഷോപ്പിന്റെ പ്രവർത്തനം; ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]രോഗമുക്തരായവരുടെ വിവരങ്ങൾ ചോർന്ന സംഭവം; ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു [NEWS]12500 തേങ്ങകൾ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കർഷകന്റെ സംഭാവന [NEWS]

    നോർക്ക റൂട്ട്സ് വെബ്സൈറ്റിലെ രജിസ്‌ട്രേഷൻ നടപടികൾ ഊർജിതമായി തുടരുകയാണെന്നും വെബ്സൈറ്റ് സംബന്ധിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ വരദരാജൻ ന്യൂസ് 18 നോട് പറഞ്ഞു. വരും ദിവസങ്ങളിൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവിനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

    അതേ സമയം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ മടങ്ങിയെത്താൻ സഹായിക്കുന്ന രജിസ്‌ട്രേഷൻ ബുധനാഴ്ച ആരംഭിക്കും. ഇതിനായി പ്രത്യേക വെബ്സൈറ്റ് തയ്യാറായിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായതായും നോർക്ക റൂട്ട്സ് അറിയിച്ചു.

    ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരികെ നാട്ടിൽ എത്തിക്കുന്നതിന് മുൻഗണനാ ക്രമം നിശ്ചയിച്ചുകൊണ്ട് സർക്കാർ മാർഗ്ഗ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
    Published by:Naseeba TC
    First published: