• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

സ്ത്രീത്വത്തെ അപമാനിച്ച പ്രമുഖർ ആരൊക്കെ?....

News18 Malayalam
Updated: September 10, 2018, 5:40 PM IST
സ്ത്രീത്വത്തെ അപമാനിച്ച പ്രമുഖർ ആരൊക്കെ?....
News18 Malayalam
Updated: September 10, 2018, 5:40 PM IST
പി.സി ജോർജ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ഇന്ന് കേരളത്തിലെ ചർച്ചാവിഷയം. പോയകാലങ്ങളിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ ചരിത്രം പരിശോധിച്ചാൽ കേരളം ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർ വരെ ഇത്തരം വിവാദ പരാമർശങ്ങൾ നടത്തിയവരുടെ കൂട്ടത്തിലുണ്ട്. രാഷ്ട്രീയ നേതാക്കൾ‌ മാത്രമല്ല, നീതിന്യായ രംഗത്തെ ഉന്നതരും സിനിമാമേഖലയിലെ പ്രമുഖരും വരെ സ്ത്രീകളെ ഒളിഞ്ഞും തെളിഞ്ഞും അധിക്ഷേപിക്കുന്നരുടെ കൂട്ടത്തിലുണ്ട്. പ്രബുദ്ധമെന്ന് കരുതുന്ന കേരളീയ സമൂഹത്തിലെ സ്ത്രീവിരുദ്ധ മനസ്സാണ് ഇതിലൂടെയെല്ലാം പുറത്തുവരുന്നത്.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇത്തരം അധിക്ഷേപങ്ങൾ‌. സോഷ്യൽ മീഡിയയും ടെലിവിഷനും വന്നശേഷം ഇവ പരക്കെ അറിയുന്നുവെന്നു മാത്രം. പൊതുയോഗങ്ങളിൽ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന അശ്ലീല ചുവയുള്ള വാക്യങ്ങളും ശൈലികളും ഉപയോഗിച്ചിരുന്ന രാഷ്ട്രീയ നേതാക്കളൊക്കെ പഴയകാലത്തായത് കൊണ്ട് മാത്രം രക്ഷപ്പെട്ടുവെന്ന് പറയാം.

സമീപകാലത്തെ ചില സ്ത്രീവിരുദ്ധപരാമർശങ്ങൾ

ശോഭനാ ജോർജിനെതിരെ

2018ൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ വിവാദപരാമർശം വന്നത്. 1991ൽ ഡി.വിജയകുമാറിന് പകരം ശോഭനാ ജോർജ് സ്ഥാനാര്‍ത്ഥിയായത് എങ്ങനെയെന്നത് ക്യാമറയ്ക്ക് മുന്നിൽ പറയാൻ പറ്റില്ലെന്നായിരുന്നു ഹസന്റെ പ്രതികരണം.

'സിനിമാരംഗത്ത് കിടക്ക പങ്കിടേണ്ടിവരും'

2017 ജൂലൈയിലായിരുന്നു വിവാദ പരാമർശം. സ്ത്രീകൾ മോശമെങ്കിൽ ചിലപ്പോൾ കിടക്ക 'പങ്കിടേണ്ടിവരും' എന്ന പ്രസ്താവനയാണ് എം.പിയായ ഇന്നസെന്റിൽ നിന്നുണ്ടായത്. സിനിമാ രംഗത്ത് സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അന്ന് അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ്.
Loading...


പൊമ്പിളൈ ഒരുമൈയ്ക്കെതിരെ

2017 ഏപ്രിലിൽ അടിമാലി ഇരുപതേക്കറിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കവെയായിരുന്നു സി.പി.എം നേതാവായ എം.എം മണി പൊമ്പിളൈ ഒരുമൈയുടെ സമരത്തെ അവഹേളിക്കുന്ന പരാമർശം നടത്തിയത്. തോട്ടം തൊഴിലാളി വേതനത്തെക്കുറിച്ച് പൊമ്പിളൈ ഒരുമൈ സമരം നടന്നപ്പോൾ ചിലർ കാട്ടിനുള്ളിൽ മറ്റേ പണിയിലായിരുന്നു എന്നായിരുന്നു പരാമർശം. പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടിക്കെതിരെ

2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും നടി തൊട്ടടുത്ത ദിവസം അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നുമായിരുന്നു പി.സി ജോർജിന്റെ വിവാദ പരാമർശം. വനിതാ കമ്മീഷൻ വിശദീകരണം ചോദിച്ചിരുന്നു. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്നായിരുന്നു ജനപക്ഷം നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പി.സി ജോർജ് പറഞ്ഞത്.

വനിതാ പ്രിൻസിപ്പലിനെതിരെ

2016 ഫെബ്രുവരിയിൽ പൈനാവ് പൊളിടെക്‌നിക്ക് കോളജിലെ വനിതാ പ്രിന്‍സിപ്പലിനെയും എസ് ഐയേയും ചേർത്ത് സി.പി.എം നേതാവ് എം.എം മണി അശ്ലീലച്ചുവയുളള പരാമർശം നടത്തിയിരുന്നു. ‌ക്ലാസ് മുറിയുടെ കതകടച്ചു പഠിപ്പിക്കുകയാണെന്ന് പറയുന്ന പോളിട്കെനിക് പ്രിൻസിപ്പലിന് ഒരുമാതിരി സൂക്കേടാണെന്നായിരുന്നു മണി അന്ന് പറഞ്ഞത്.

ഗൗരിയമ്മയ്ക്കെതിരെ

2013 മാർച്ച് 14നായിരുന്നു മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.ആർ ഗൗരിയമ്മയ്ക്കെതിരെ പി.സി ജോർജ് വിവാദപരാമർശം നടത്തിയത്. ഇതിന്റെ ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ സംഭവത്തിൽ നിയമസഭാ സമിതി ജോർജിനെ ശാസിക്കുകയും ചെയ്തു.

സൂര്യനെല്ലി പെൺകുട്ടിക്കെതിരെ

2013 ഫെബ്രുവരിയിൽ സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ ജസ്റ്റിസ് ആർ ബസന്ത് നടത്തിയ പരാമർശം എല്ലാവരെയും ഞെട്ടിച്ചു. സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യാവൃത്തിയാണ് നടത്തിയതെന്ന ഒളിക്യാമറാ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

സിന്ധുജോയിക്കെതിരെ

കോണ്‍ഗ്രസിലെത്തിയ പഴയ എസ്.എഫ്.ഐ നേതാവായ സിന്ധു ജോയിക്കെതിരെയായിരുന്നു 2012 മാർച്ചിൽ ആയിരുന്നു വി.എസിന്റെ മറ്റൊരു വിവാദ പരാമർശമുണ്ടായത്. പല തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്നതിനേ വി എസ് ഉപമിച്ചത് വിവാദമായതോടെ സിന്ധുവിനെ കറിവേപ്പില പോലെ യു ഡി എഫ് വലിച്ചെറിഞ്ഞു എന്നായിരുന്നു താന്‍ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി വി.എസ് രംഗത്തെത്തി.

ലതികാ സുഭാഷിനെതിരെ

2011 ഏപ്രിലിൽ മലമ്പുഴയിലെ എതിര്‍സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായിരുന്ന ലതികാ സുഭാഷിനെതിരെ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ നടത്തിയ ദ്വയാർത്ഥ പ്രയോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. 'എതിർസ്ഥാനാർത്ഥി ഒരു തരത്തില്‍ പ്രസിദ്ധയാണ്. ഏതു തരത്തിലാണെന്ന് നിങ്ങള്‍ (പത്രക്കാര്‍) അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു'- വി.എസിന്റെ പരാമർശം.

ആത്മീയ നേതാവിനെതിരെ

പ്രതിപക്ഷ നേതാവായിരുന്ന എ.കെ ആന്റണിയെ ഒരു ആത്മീയ നേതാവ് ആശ്ലേഷിച്ചതിനെ പരാമർശിച്ച് സി.പി.എം നേതാവും ചീഫ് വിപ്പുമായിരുന്ന ടി.കെ ഹംസ നടത്തിയ ദ്വയാർത്ഥ പരാമർശവും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 1998ൽ നിയമസഭയിലായിരുന്നു ഹംസയുടെ പരാമർശം. പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ചു.
First published: September 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...