തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമരാഷ്ട്രീയത്തിലൂടെ എസ് എഫ് ഐ കലുഷിതമാക്കിയ കലാലയങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എ ബി വി പി ധർണ തുടങ്ങി. 72 മണിക്കൂർ ധർണയാണ് എ ബി വി പി നടത്തുന്നത്. സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദാണ് ധർണ ഉദ്ഘാടനം ചെയ്തത്.
എസ് എഫ് ഐ ഫാസിസം അവസാനിപ്പിക്കുക, പി എസ് സി പൊതുപരീക്ഷ ക്രമക്കേടിനു കൂട്ടുനിന്ന അധ്യാപകരെ പുറത്താക്കുക, കേരള സർവകലാശാലയിലെ ക്രമക്കേടുകൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എ ബി വി പി പ്രധാനമായും മുന്നോട്ടു വെയ്ക്കുന്നത്.
ക്യാംപസുകളിൽ സമാധാനപരമായി പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ഒ രാജഗോപാൽ എം എൽ എ ആവശ്യപ്പെട്ടു. നല്ല രീതിയിൽ പഠിക്കാനെത്തുന്ന പലരും പഠനം പൂർത്തിയാക്കാൻ കഴിയാതെ പാതി വഴിയിൽ ടി സി വാങ്ങി പോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എ ബി വി പി കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം വിനീത് മോഹൻ, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി വിഷ്ണു ഗോമുഖം, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എ.എസ് അഖിൽ എന്നിവർ സംസാരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abvp, Sfi, University college, University college murder attempt case