HOME » NEWS » Kerala » ABVP ACTIVISTS ATTACKED SFI ACTIVIST IN THIRUVANANTHAPURAM TV SSS

തിരുവനന്തപുരത്ത് SFI പ്രവർത്തകന് ABVP പ്രവർത്തകരുടെ ക്രൂരമർദ്ദനം 

കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂര മർദനത്തിൽ കലാശിച്ചത്

News18 Malayalam | news18india
Updated: February 3, 2020, 7:46 PM IST
തിരുവനന്തപുരത്ത് SFI പ്രവർത്തകന് ABVP പ്രവർത്തകരുടെ ക്രൂരമർദ്ദനം 
sfi-abvp
  • Share this:
തിരുവനന്തപുരം: ഞായറാഴ്ച രാത്രി 12 മണിയോട് കൂടിയായിരുന്നു സംഭവം. എം ജി കോളേജ് പരിസരത്ത് നിൽക്കുകയായിരുന്ന ഒന്നാം വർഷ വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ കൗശിക്കിനാണ് എബിവിപി പ്രവർത്തകരുടെ ക്രൂര മർദനമേറ്റത്.

ആദ്യം വിരട്ടി ഓടിച്ച ശേഷം നിലത്ത് വീണ കൗഷിക്കിനെ അക്രമികൾ ക്രൂരമായി ചവിട്ടി. അതിനു ശേഷം വടി കൊണ്ടും മർദിച്ചു. ആറ് പേര് അടങ്ങുന്ന സംഘമാണ് കൗഷിക്കിനെ ക്രൂരമായി മർദിച്ചത്. മർദനത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Also read: മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

യൂണിറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് പ്രവർത്തകർ എസ് എഫ് ഐ യുടെ കൊടി കോളേജിൽ സ്ഥാപിച്ചിരുന്നു.  ഇത് എസ് എഫ് ഐ, എബിവിപി പ്രവർത്തകർ തമ്മിലുള്ള തർക്കത്തിനും കാരണമായിരുന്നു.  ഈ തർക്കമാണ് കൗഷിക്കിനെതിരായ ക്രൂര മർദനത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. എസ് എഫ് ഐ യുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Youtube Video
First published: February 3, 2020, 7:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories