• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രിൻസിപ്പാൾ മാറ്റിയ കൊടിമരം തലശ്ശേരി ബ്രണ്ണൻ കോളജിൽ എ ബി വി പി സ്ഥാപിച്ചു

രാവിലെ കൊടിമരവുമായി എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി

news18
Updated: July 18, 2019, 11:27 PM IST
പ്രിൻസിപ്പാൾ മാറ്റിയ കൊടിമരം തലശ്ശേരി ബ്രണ്ണൻ കോളജിൽ എ ബി വി പി  സ്ഥാപിച്ചു
രാവിലെ കൊടിമരവുമായി എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി
news18
Updated: July 18, 2019, 11:27 PM IST
കണ്ണൂർ: വിവാദങ്ങൾക്ക് ഒടുവിൽ തലശ്ശേരി ബ്രണ്ണൻ കോളജിൽ എ ബി വി പി കൊടിമരം സ്ഥാപിച്ചു. രാവിലെ കൊടിമരവുമായി എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. കോളജിൽ ഫ്രട്ടേണിറ്റി പ്രവർത്തകരുടെ ജാഥക്ക് ശേഷം കൊടിമരം സ്ഥാപിക്കാം എന്ന് പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്ന് പ്രവർത്തകർ തള്ളികയറാൻ ശ്രമിച്ചു.

പിന്നീട് ഡി വൈ എസ് പി വേണുഗോപാലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുമായി ചർച്ച നടത്തി. ഫ്രട്ടേണിറ്റി പ്രവർത്തകരുടെ ജാഥക്ക് ശേഷം കൊടിമരം സ്ഥാപിക്കാൻ വിദ്യാർത്ഥികൾ സമ്മതിച്ചു. കഴിതങ്ങളുടെ കൊടിമരം മാത്രം അനുവദിക്കില്ലന്ന നിലപാട് അംഗീകരിക്കാനാവില്ലന്ന് എ ബി വി പി നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോളജിൽ എ ബി വി പി സ്ഥാപിച്ച കൊടിമരം പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റിയിരുന്നു. എ.ബി.വി.പി പ്രവർത്തകൻ വിശാലിന്റെ ബലിദാന ദിനത്തോടനുബന്ധിച്ച് കോളജിൽ എ.ബി.വി.പി സ്ഥാപിച്ച കൊടിമരമാണ് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ എടുത്തുമാറ്റിയത്. ഈ കൊടിമരം തകർക്കുമെന്ന് നേരത്തെ എസ്.എഫ്.ഐ ഭീഷണിയുണ്ടായിരുന്നു. ഇതെ തുടർന്ന് കോളേജിൽ വലിയ പൊലീസ് സന്നാഹവും സജ്ജരായിരുന്നു.

First published: July 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...