വിസിയുടെ വസതി ഉപരോധിക്കാനെത്തി; എബിവിപിക്ക് വീട് മാറിപ്പോയി
വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഇവർക്കെതിരെ കേസെടുത്ത് വിട്ടയച്ചു.
news18
Updated: July 21, 2019, 8:49 AM IST

tvm university
- News18
- Last Updated: July 21, 2019, 8:49 AM IST
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലറുടെ വീട് ഉപരോധിക്കാനെത്തി അബദ്ധം പിണഞ്ഞ് എബിവിപി. വിസി ഡോ. വി മഹാദേവൻ പിള്ളയുടേതാണെന്ന് കരുതി എബിവിപി പ്രവർത്തകർ ഉപരോധിച്ചത് അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ വീടായിരുന്നു.
also read: കാമ്പസുകൾ സ്വതന്ത്രവും സമാധാന പൂർണവുമാകണം; പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവർണർ ശനിയാഴ്ചയാണ് സംഭവം. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി. വിഷ്ണു, സംസ്ഥാന കമ്മിറ്റി അംഗം എം. മനോജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ്റ്റെഫിൻ സ്റ്റീഫൻ, എ. ബി അഖിൽ എന്നിവരാണ് വിസിയുടെ വീട് ഉപരോധിക്കാനെത്തിയത്.
കൊച്ചുള്ളൂർ അർച്ചന നഗറിലെ വീടിന്റെ മുൻ വരാന്തയിൽ ഉപരോധവും ആരംഭിച്ചു. എന്നാൽ ഇത് വിസിയുടെ ഭാര്യാ പിതാവിന്റെ വീടായിരുന്നു. ഇതിനു പിന്നിലുള്ള സ്വന്തം വീട്ടിലാണ് വിസി ഡോ. വി മഹാദേവൻ പിള്ള ഉണ്ടായിരുന്നത്.
യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങൾക്കെതിരെയും ഉത്തരക്കടലാസ് വിഷയത്തിൽ നടപടി ആവശ്യപ്പെട്ടും സംസ്ഥാന നേതാക്കൾ വിസിയെ നേരിൽ കണ്ട് പരാതിനൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ വിസി അനുവദിക്കാതിരുന്നതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വീട് ഉപരോധിച്ചത്.
അതേസമയം ഉപരോധം നടത്തിയവരെ മെഡിക്കല്‍ കോളജ് എസ്ഐ ആർ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് കേസെടുത്ത് വിട്ടയച്ചു.
also read: കാമ്പസുകൾ സ്വതന്ത്രവും സമാധാന പൂർണവുമാകണം; പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവർണർ