HOME /NEWS /Kerala / Accident | എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യം

Accident | എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യം

Anandhu_Death

Anandhu_Death

ബൈക്ക് യാത്രികനെ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

  • Share this:

    കൊല്ലം: കൊട്ടാരക്കരയിൽ (Kottarakkara) കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ പനവേലി സ്വദേശി 26കാരനായ അനന്ദുവാണ് മരിച്ചത്. എംസി റോഡിൽ പനവേലിയ്ക്ക് സമീപം മഞ്ചാടി പണിയിൽ വച്ചായിരുന്നു അപകടം (Accident). വാളകത്തേക്ക് പോയ ബൈക്ക് യാത്രികനെ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അനന്തുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ കൊട്ടാരക്കര പോലീസ് (Kerala Police) കേസെടുത്തു.

    ബൈക്കപകടത്തിൽ 17കാരന് ദാരുണാന്ത്യം; ബൈക്കോടിച്ചിരുന്ന 18കാരന് ഗുരുതര പരിക്ക്

    സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് പതിനേഴുകാരന് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ ഉതുപ്പുകവല മേനാച്ചേരി വീട്ടില്‍ എല്‍ദോയുടെ മകന്‍ ഷോണാണ് (17) മരിച്ചത്. ഷോൺ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ച തുറവൂര്‍ ചുണ്ടനായി വീട്ടില്‍ ജിതിന്​ (18) ​ഗുരുതരമായി പരിക്കേറ്റു. ഇയാളെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിതവിഭാഗത്തിലാണ് ജിതിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    വ്യാഴാഴ്ച വൈകീട്ട് 5.45ന് തുറവൂര്‍-മഞ്ഞപ്ര റോഡില്‍ കോഴികുളത്തിന്​ സമീപം ആണ് അപകടം നടന്നത്. ഷോണിന്‍റെ വീട്ടില്‍ നിന്ന് ഏകദേശം 300 മീറ്റര്‍ മാറിയായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷോണിന്‍റെ ജീവൻ രക്ഷിക്കാനായില്ല. തലയിടിച്ച് വീണതാണ് മരണകാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു.

    മരിച്ച ഷോണ്‍ അങ്കമാലി ഡീപോള്‍ സ്‌കൂളിലെ പ്ലസ്​വണ്‍ വിദ്യാര്‍ഥിയാണ്. മാതാവ്​: സിബി. സഹോദരന്‍: ഡോണ്‍. മൃതദേഹം അങ്കമാലി എല്‍. എഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

    ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്ന് പിടികൂടി

    ഇടുക്കി: പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ ശേഷം കുമിളിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിൻ മാത്യു(34) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവരിൽനിന്ന് 0.06 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കുമിളിയിൽനിന്നാണ് ഇരുവരെയും വണ്ടിപ്പെരിയാർ എക്സൈസ് പിടികൂടിയത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

    Also Read- യുവതി വിഷക്കായ കഴിച്ച് മരിച്ച സംഭവം; ഭർത്താവും കുടുംബവും അറസ്റ്റിൽ

    കുമളി ടൗണിലെ ഹൈറേഞ്ച് റസിഡന്‍സിയില്‍ ബുധനാഴ്ച രാത്രിയാണ് ഇരുവരും താമസിക്കാനെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇവര്‍ താമസിക്കുന്ന മുറിയില്‍ എക്സൈസ് സംഘം എത്തി പരിശോധന നടത്തിയാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പാരാമെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ സാന്ദ്ര ഇന്‍സ്റ്റാഗ്രാം വഴിയാണ് ഷെഫിനുമായി സൗഹൃദത്തിലായത്. തേക്കടിയില്‍ ചെറുകിട റിസോര്‍ട്ട് നടത്തുകയാണ് ഷെഫിൻ. ഗുജറാത്തിലുള്ള ബന്ധുവാണ് ലഹരിമരുന്ന് നല്‍കിയതെന്നാണ് സാന്ദ്ര എക്സൈസ് സംഘത്തോട് പറഞ്ഞത്. ഇത് ശരിയാണോയെന്ന എക്സൈസ് പരിശോധിച്ചുവരികയാണ്.

    വണ്ടിപ്പെരിയാര്‍ എക്സൈസ് ഓഫീസിലെ അസി.ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍, പ്രിവന്‍്റീവ് ഓഫീസര്‍.ഡി. സതീഷ് കുമാര്‍, രാജ് കുമാര്‍, ഉദ്യോഗസ്ഥരായ ദീപു കുമാര്‍, വരുണ്‍.എസ്.നായര്‍, സിന്ധു.കെ.തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

    First published:

    Tags: Accident Death, Accident Kottarakkara