കൊല്ലം: വാഹനാപകടത്തില്‍ കാല് തകര്‍ന്നയാള്‍ക്ക് 5.67 കോടി രൂപ നഷ്ടപരിഹാരം(Compensation) നല്കാന് വിധി. ഇന്‍ഷുറന്‍സ് കമ്പനി(Insurance company) നഷ്ടപരിഹാരം നല്‍കണമെന്ന് കൊല്ലം മോട്ടര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി എം സുലേഖ ഉത്തരവിട്ടു. നഷ്ടപരിഹാരത്തുകയായ 5,76,564 രൂപ ഈടാക്കുന്നത് വരെ വര്‍ഷം എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ശസ്താംകോട്ട ജമിനി ഹൈറ്റ്സ് ഉടമ ശാസ്താംകോട്ട മനക്കര മുറിയില്‍ ജെമിനിദാസിനാണ്(55) നഷ്ടപരിഹാരം അനുവദിച്ചത്. 2015 മേയ് 23നാണ് അപകടമുണ്ടായത്. കൊല്ലം രാമന്‍കുളങ്ങര കല്ലൂര്‍കാവ് ക്ഷേത്രത്തിന് സമീപം നില്‍ക്കുകയായിരുന്ന ജമിനിദാസിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെമിനിദാസിന്റെ വലതുകാലിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഷാര്‍ജയില്‍ ബിസിനസ് നടത്തുകയായിരുന്നു ജെമിനിദാസ്. അപകടത്തെ തുടര്‍ന്ന് ബിസിനസ് തുടരനായില്ല.
Also Read-Child saved | അന്നനാളത്തില്‍ സേഫ്റ്റി പിന്; ഡോക്ടര്‍മാരുടെ കരുതലില്‍ എട്ടുമാസം പ്രായമായ കുഞ്ഞിന് പുതുജീവന്‍
ഇതെല്ലാം പരിഗണിച്ച് അന്നത്തെ വരുമാനം, പിന്നീട് ഉണ്ടായേക്കാവുന്ന വരുമാനം, പ്രായം, വൈകല്യം എന്നിവ കണക്കിലെടുത്താണ് നഷ്ടപരിഹാരം വിധിച്ചത് എന്നാണ് ഉത്തരവ് പറയുന്നത്. ജെമിനിദാസിനായി അഭിഭാഷകനായ ശൂരനാട് പിആര്‍ രവീന്ദ്രന് പിള്ള ഹാജരായി.
Accident Death | പിക്കപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റിക്കൊണ്ടിരിക്കെ ലോറിയിടിച്ച് രണ്ടു പേര് മരിച്ചു
ആലപ്പുഴ: പിക്കപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റിക്കൊണ്ടിരിക്കെ ലോറിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം(Death). പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി ബിജു, ടയര്‍ മാറ്റാന്‍ സഹായിക്കാനെത്തിയ വാസുദേവന്‍(58) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ആലപ്പുഴ പൊന്നാംവെളിയില്‍ രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്.
കുപ്പിവെള്ളം ലോഡുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബിജു. ഇതിനിടെ ടയര്‍ പഞ്ചറാവുകയായിരുന്നു. റോഡരികിലേക്ക് വണ്ടി ഒതുക്കി ടയര്‍ മാറ്റുന്നതിനിടെ ഇതുവഴി സൈക്കിളില്‍ വന്ന വാസുദേവന്‍ ബിജുവിനെ സഹായിക്കാന്‍ കൂടുകയായിരുന്നു.
Also Read-Death | പ്രസവശേഷം അബോധാവസ്ഥയിലായി; ഇരട്ടക്കുട്ടികളെ ഒരുനോക്ക് കാണാതെ കൃഷ്ണപ്രിയ യാത്രയായി
ഇരുവരും ചേര്‍ന്ന് ടയര്‍ മാറ്റുന്നതിനിടെയാണ് എതിര്‍ദിശയില്‍ വന്ന ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചു. ഇവരുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വെളിച്ചക്കുറവ് മൂലം വാഹനം നിര്‍ത്തിയിട്ടത് കണ്ടില്ലെന്നാണ് ലോറി ഡ്രൈവര്‍ പൊലീസിന് നല്കിയ മൊഴി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.