തിരുവനന്തപുരം: തമ്പാനൂരിൽ ട്രെയിൻ ഷണ്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ സീനിയർ സെക്ഷൻ എൻജിനീയറുടെ ഒരു കാൽ നഷ്ടമായി. സീനിയർ സെക്ഷൻ എൻജിനിയർ ശ്യാം ശങ്കറിന്റെ ( 56) ഒരു കാൽ ആണ് നഷ്ടമായത്. ശ്യാം ശങ്കർ ഉൾപ്പടെ രണ്ടു പേർ ട്രെയിനിന് ഇടയിൽപ്പെടുകയായിരുന്നു. ഒരാൾ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്യാം ശങ്കറിനെ ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ഒരു കാൽ പൂർണമായും അറ്റ നിലയിലായിരുന്നു. അമൃത എക്സ്പ്രസ് ഷണ്ടിംഗിനിടെയായിരുന്നു അപകടം.
യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കി; എമർജൻസി ലാൻഡിങ് നടത്തി വിമാനം
യാത്രക്കാരന് മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ദോഹ- ബംഗളൂരു വിമാനമാണ് മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്. സംഭവത്തില്‍ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച യാത്രക്കാരൻ വിമാനത്തിനുള്ളിൽവെച്ച് ബഹളമുണ്ടാക്കുകയും ജീവനക്കാരെ ശല്യപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
ശനിയാഴ്ച രാത്രി ദോഹയിൽനിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രക്കാരന് പ്രശ്നം ഉണ്ടാക്കിയത്. ദോഹയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തില്‍ യാത്രക്കാരന് മദ്യപിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു. യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ജീവനക്കാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അടിയന്തരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 336-ാം വകുപ്പ് അനുസരിച്ചും വിമാന ചട്ടങ്ങള്‍ പ്രകാരവുമാണ് നടപടി എടുത്തതെന്ന് പൊലീസ് പറയുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.