കൊച്ചി: പാലാരിവട്ടം പാലത്തില്‍ തുറന്നു കൊടുത്ത് നിമിഷങ്ങൾക്കകം അപകടം ഉണ്ടായി. കാറിന് പിന്നിൽ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. ആളപായമൊന്നും ഉണ്ടായിട്ടില്ല. ഇരു വാഹനങ്ങൾക്കും ചെറിയ പോറൽ ഉണ്ടായതായി ദൃക്സാക്ഷികൾ പറയുന്നു. പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് വൈകീട്ട് 3.50നാണ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്. ഉദ്ഘാടനം നടന്ന് നിമിഷങ്ങള്‍ക്കകമാണ് അപകടം ഉണ്ടായത്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല. വാഹനത്തിനും വലിയ കേടുപാട് ഉണ്ടായിട്ടില്ല.
പാലാരിവട്ടം പാലം കുടി തുറന്ന് നല്‍കിയതോടെ കൊച്ചി നേരിട്ടുകൊണ്ടിരുന്ന വലിയ ഗതാഗത കുരുക്കാണ് അഴിഞ്ഞത്. പാലം തുറന്ന് കൊടുക്കുന്നതിന് മുന്‍പായി മന്ത്രി ജി സുധാകരന് പാലം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം തുറന്ന് നല്‍കിയത്. മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നല്‍കിയത്.
പുതുക്കി പണിത പാലാരിവട്ടം പാലം ഇന്നു വൈകിട്ട് 3.50നാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. തകരാറിലായ പാലത്തിൽ ചെന്നൈ ഐ ഐ ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ 2019 മേയ് 1 മുതൽ ഗതാഗതം നിർത്തി വെച്ചിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാൽ ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറാണ് പാലം തുറന്നു നൽകിയത്. നേരത്തേ മന്ത്രി ജി. സുധാകരനും ഉന്നത ഉദ്യോഗസ്ഥരും പാലം സന്ദര്‍ശിച്ചിരുന്നു.
Also Read-
പഞ്ചവടിപ്പാലം പൊയ്പ്പോയി ; ഉദ്ഘാടനത്തിനൊരുങ്ങി ദീപപ്രഭയിൽ പാലാരിവട്ടം പാലം
തകരാറിലായ ഗർഡറുകളും പിയർ ക്യാംപുകളും പൊളിച്ചു പുതിയവ നിർമിച്ചു. തൂണുകൾ ബലപ്പെടുത്തി. റെക്കോർഡ് സമയം കൊണ്ടാണു പാലം പുനർ നിർമാണം പൂർത്തിയായത്. 100 വർഷത്തെ ഈട് ഉറപ്പാക്കിയാണു പാലം ഗതാഗതത്തിനു തുറന്നു നല്കുന്നതെന്നു മന്ത്രി ജി. സുധാകരൻ പറഞ്ഞു. അഞ്ചു മാസവും 10 ദിവസവുമെടുത്താണ് ഡി എം ആർ സിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്നു പാലം പുനർ നിർമ്മിച്ചത്.
പുനര്‍നിര്‍മാണത്തിന് 750 ടണ്‍ കമ്ബിയും 1900 ടണ്‍ സിമന്റുമാണ് വേണ്ടിവന്നത്. രാപകലില്ലാതെ ജോലിയെടുക്കാന്‍ പ്രതിദിനം ശരാശരി 300 തൊഴിലാളികള്‍. തിരക്കേറിയ ബൈപാസ് കവലയിലെ ഗതാഗതത്തെയോ യാത്രക്കാരെയോ ശല്യപ്പെടുത്താതെയാണ് ജോലി മുന്നേറിയത്. നിര്‍മാണം തുടങ്ങിയശേഷമുള്ള ഒരുദിവസംപോലും പാഴാക്കിയില്ല. കരാറുകാരന് ബില്ലുകള്‍ അപ്പപ്പോള്‍ നല്കി. അതുകൊണ്ടുതന്നെ നിര്‍മാണത്തിന് വേഗമേറി. എല്ലാറ്റിനും നേതൃത്വം നല്കി ഊരാളുങ്കലിന്റെ യുവ എന്‍ജിനിയര്‍മാരുടെ സംഘവും ഉണ്ടായിരുന്നു.
പാലാരിവട്ടം പാലം ഇടതുപക്ഷം ഈ നാടിന് നല്കുന്ന സുരക്ഷയുടെയും കരുതലിന്റെയും ഉറപ്പാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. യു ഡി എഫിന്റെ അഴിമതിയുടെയും എൽ ഡി എഫിന്റെ കരുതലിന്റെയും അടയാളമാണ് പാലാരിവട്ടം പാലം.
യുഡിഎഫ് കാലത്തെ നിര്‍മാണത്തിലെ അഴിമതി കൊണ്ട് രണ്ടുവര്‍ഷം കൊണ്ട് പുതുക്കി പണിയേണ്ടിവന്ന പാലം ആറുമാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കി കേരളത്തിന്റെ വികസനം എൽ ഡി എഫിന്റെ കൈയ്യില്‍ ഭദ്രമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.