വാഹന പരിശോധനയ്ക്കിടെ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഇവരെ ഇടിച്ച് തെറിപ്പിച്ച ബൈക്ക് ഓടിച്ചിരുന്നയാൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

News18 Malayalam | news18
Updated: November 25, 2019, 3:31 PM IST
വാഹന പരിശോധനയ്ക്കിടെ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
accident death
  • News18
  • Last Updated: November 25, 2019, 3:31 PM IST
  • Share this:
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാമനപുരംകിഴക്കുംകര ചരുവിള വീട്ടിൽ സുശീലന്റെ മകൻ വിനയൻ (ഉണ്ണി) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആനാകുടി, കാഞ്ഞിരംപാറ, ചരുവിളവീട്ടിൽ ബാലന്റെ മകൻ സജിൽ കുമാറിന് ഗുരുതര പരിക്കേറ്റു.

Also Read-സംസ്ഥാന വോളിബോൾ താരം ജെ.എസ്.ശ്രീറാം വാഹനാപകടത്തിൽ മരിച്ചു

കിളിമാനൂർ സംസ്ഥാന പാതയിൽ ഇരട്ടച്ചിറ ബിവറേജ് ഔട്ട്ലറ്റിന് മുൻവശത്ത് ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. കാരേറ്റ് ഭാഗത്തു നിന്നും കിളിമാനൂരിലേക്ക് വരികയായിരുന ബൈക്ക് എതിർവശത്ത് വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചുവീണ വിനയനേയും സജിൽ കുമാറിനേയും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിനയനെ രക്ഷിക്കാനായില്ല.സജിൽകുമാറായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇവരെ ഇടിച്ച് തെറിപ്പിച്ച ബൈക്ക് ഓടിച്ചിരുന്നയാൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹനവും ബൈക്കുകളും ഫോറൻസിക് സംഘം പരിശോധിച്ചു. അന്വേഷണം ഊർജിതമാണെന്നാണ് കിളിമാനൂർ പൊലീസ് അറിയിച്ചിരിക്കുന്നത്.
First published: November 25, 2019, 1:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading