HOME » NEWS » Kerala »

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

News18 Malayalam | news18
Updated: January 6, 2020, 11:23 AM IST
കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
accident
  • News18
  • Last Updated: January 6, 2020, 11:23 AM IST
  • Share this:
കോഴിക്കോട്: വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികളും മകനും മരിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി പത്മാനാഭൻ നമ്പൂതിരി (56), ഭാര്യ പങ്കജാക്ഷിയമ്മ (50) ഇവരുടെ മകന് എന്നിവരാണ് മരിച്ചത്. തൃശൂർ കല്ലൂർ ശിവക്ഷേത്രം മേൽശാന്തിയാണ് പത്മനാഭൻ നമ്പൂതിരി.

തീര്‍ഥാടന യാത്ര കഴിഞ്ഞ് മടങ്ങി വരവെ വടകര കണ്ണൂക്കരയിൽ വച്ച് പുലർച്ചയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം എതിർദിശയിലെത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read-യുഎസ്- ഇറാൻ യുദ്ധ ഭയം: സ്വർണവില ആറ് വർഷത്തെ ഉയർന്ന നിരക്കിൽ; ഇന്ധനവിലയും കുതിക്കുന്നു

ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ ഗ്യാസ് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. രണ്ട് പേർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അടുത്ത മരണം.മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Published by: Asha Sulfiker
First published: January 6, 2020, 11:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories