പാലായിൽ ആംബുലൻസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു; 5 അയ്യപ്പഭക്തർ മെഡിക്കൽ കോളേജാശുപത്രിയിൽ

news18india
Updated: January 13, 2019, 12:54 PM IST
പാലായിൽ ആംബുലൻസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു; 5 അയ്യപ്പഭക്തർ മെഡിക്കൽ കോളേജാശുപത്രിയിൽ
  • Share this:
കോട്ടയം : അപകടത്തിൽ പരുക്കേറ്റവരുമായി പോയ ആംബുലൻസ് ഇടിച്ച് വഴി യാത്രക്കാരൻ മരിച്ചു. കോട്ടയം പാല അളനാട് സ്വദേശി ശേഖരൻ (65) ആണ് മരിച്ചത്. രാമപുരം ചക്കാംപുഴയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരുമായി പോവുകയായിരുന്നു ആംബുലന്‍സ്.

Also Read-കൊല്ലത്ത് രണ്ട് വാഹനാപകടം; പൊലിഞ്ഞത് എട്ടു ജീവൻ

ചക്കാംപുഴയിൽ പൊലീസ് വാഹനവും അയ്യപ്പഭക്തരുടെ വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കര്‍ണാടകയിൽ നിന്നുള്ള അയ്യപ്പഭക്തരാണ് വാഹനത്തിലുണ്ടായത്. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

First published: January 13, 2019, 12:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading