• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കുന്നംകുളത്ത് കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികർ മരിച്ചു

തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന സ്കാനിയ ബസാണ് അപകടത്തിൽപ്പെട്ടത്.

news18
Updated: September 11, 2019, 10:01 AM IST
കുന്നംകുളത്ത് കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികർ മരിച്ചു
road accident
  • News18
  • Last Updated: September 11, 2019, 10:01 AM IST IST
  • Share this:
തൃശ്ശൂർ: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ചൂണ്ടൽ സ്വദേശികളായ തൊമ്മിൽ ഗിരീശന്റെ മകൻ സഗേഷ് (20), തണ്ടൽ ചിറയത്ത് വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. കുന്നംകുളം ടൗണിൽ നിന്ന് തിരിച്ചു വരികയായിരുന്ന യുവാക്കൾ  സഞ്ചരിച്ച ബൈക്ക്  കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപം വച്ച്  ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന സ്കാനിയ ബസാണ് അപകടത്തിൽപ്പെട്ടത്.

Also Read-കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ യുവാക്കളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഇരുവരുടെയും മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. സംഭവം അറിഞ്ഞെത്തിയ കുന്നംകുളം ആക്ട്സ് പ്രവർത്തകരും പോലീസും ചേർന്നാണ് മൃതദേഹങ്ങൾ മാറ്റിയത്. സഗേഷിന്റെ മൃതദേഹം റോയൽ ആശുപത്രിയിലും അഭിജിത്തിന്റെത് താലൂക്ക് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഒരു മണിക്കുറിലധികം ഗതാഗതം തടസപ്പെട്ടു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍