• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; ഇടിയുടെ ആഘാതത്തിൽ സ്ഫോടനം

കല്ലറ വെള്ളകുടി അഭിവിലാസത്തിൽ ശശിധരന്റെ മകൻ അഭിലാൽ (23) ഇയാൾക്കൊപ്പമുണ്ടായിരുന്ന അഭിലാഷ് എന്നിവരാണ് മരിച്ചത്.

news18india
Updated: February 12, 2019, 7:55 AM IST
തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; ഇടിയുടെ ആഘാതത്തിൽ സ്ഫോടനം
road-accident
news18india
Updated: February 12, 2019, 7:55 AM IST
തിരുവനന്തപുരം : ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട എൻഎസ്എസ് സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാത്രി 11.45ഓടെയായിരുന്നു സംഭവം.കല്ലറ വെള്ളകുടി അഭിവിലാസത്തിൽ ശശിധരന്റെ മകൻ അഭിലാൽ (23) ഇയാൾക്കൊപ്പമുണ്ടായിരുന്ന അഭിലാഷ് എന്നിവരാണ് മരിച്ചത്.

ചരക്കുമായ് പടിഞ്ഞാറേക്കോട്ടയിൽ നിന്ന് ബൈപ്പാസ് ഭാഗത്തേക്ക് വരികയായിരുന്ന ലോറി എതിര്‍ദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പെട്രോൾ ടാങ്കിൽ തീ പടർന്ന് വലിയ ശബ്ദത്തിൽ സ്ഫോടനമുണ്ടാവുകയും ലോറിയുടെ മുന്‍വശം പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തു. ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.

Also Read-ഷുക്കൂർ വധം: പി ജയരാജനെതിരേ കൊലക്കുറ്റം; ടി വി‌ രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം
Loading...
ലോറിക്കടിയിൽ കുടുങ്ങിപ്പോയ അഭിലാഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് ഇയാളെ ലോറിക്കടിയിൽ നിന്ന് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അഭിലാൽ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്. ഇരുവരും പാറ്റൂർ ആർടെക് മാൾ ജീവനക്കാരാണെന്നാണ് സൂചന.ഇവരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജ‌് മോർച്ചറിയിലേക്ക‌് മാറ്റിയിരിക്കുകയാണ്.

അതേസമയം അപകടത്തെ തുടർന്ന് ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു.

First published: February 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...