ആലപ്പുഴ : ഹരിപ്പാടിനടുത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരം. ചേപ്പാട് ജംഗ്ഷനു സമീപം പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ട്രാവലറിന്റെ ഡ്രൈവർ തിരുവനന്തപുരം കൊല്ലോട് സ്വദേശി ഷാരോൺ ആണ് മരിച്ചത്.
ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.