• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | വൈറ്റിലയില്‍ ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം

Accident | വൈറ്റിലയില്‍ ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം

ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കൊച്ചി: ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേരുടെ നില ഗുരുതരമാണ്.

    എറണാകുളം വൈറ്റിലയില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

    ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ട്രാവലറില്‍നിന്ന് പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ (Ernakulam Medicam Centre) പ്രവേശിപ്പിച്ചു.

    വീട്ടുകാര്‍ ഉറക്കത്തില്‍; നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചു കയറി; ഡ്രൈവര്‍ ഇറങ്ങിയോടി

    കൊച്ചി: നിയന്ത്രണം വിട്ട ലോറി(Lorry) വീട്ടിലേക്ക് ഇടിച്ചുകയറി. അത്ഭുകരമായി രക്ഷപ്പെട്ട് അമ്മയും മകളും. എംസി റോഡില്‍ ടിബി കവലയില്‍ പുലര്‍ച്ചെ 2.30നായിരുന്നു അപകടം(Accident). മുവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന ലോറിയാണ് വീട്ടിലേക്ക് പാഞ്ഞുകയറിയത്. സ്റ്റോണ്‍ വര്‍ക് വ്യാപാരിയായ ഉറുമ്പില്‍തടത്തില്‍ രാജുവിന്റെ വീട്ടിലേക്കാണ് ലോറി ഇടിച്ചു കയറിയത്.

    വീട്ടുകാര്‍ ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അപകടം. തകര്‍ന്ന ഭിത്തിക്കടിയില്‍പ്പെട്ട് പരിക്കേറ്റ ഭാര്യ ഷെര്‍ലിന്‍(33), മകള്‍ മഗീഷ(11) എന്നിവരെ ആശുപത്രിയില്‍ എത്തിച്ചു. രാജുവിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന മകന്‍ ജെറിനും(9) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

    അപകടം നടന്ന ഉടന്‍ ഡൈവര്‍ ഓടി രക്ഷപ്പെട്ടു. ലോറിയില്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് നിസ്സാരപരുക്കുകളുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോറി നീക്കിയാല്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകരുന്ന നിലയിലാണ്.

    ബൈക്കുകള്‍ കൂട്ടിയിടിച്ചു; ബെംഗളൂരുവില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

    ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്(Bike Accident) രണ്ടു മലയാളി യുവാക്കള്‍ മരിച്ചു(Death). വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടില്‍ കെ യു ജോസിന്റെ മകന്‍ ജിതിന്‍ ജോസ്(27), കോട്ടയം വലകറ്റം സോണി ജേക്കബിന്റെ മകന്‍ സോനു സോണി(27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ത പുലര്‍ച്ചെ ഇലക്‌ട്രോണിക് സിറ്റി ടോള്‍ ബൂത്തിന് സമീപത്തെ സര്‍വീസ് റോഡിലായിരുന്നു അപകടം.

    ഹുസ്‌കൂര്‍ ഗേറ്റിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു തത്ക്ഷണം മരിച്ചു. ജിതിനെ ആശുപത്രിയില്‍ എത്തിക്കാനായെങ്കിലും രക്ഷിക്കാനായില്ല.

    സിസിടിവി സര്‍വീസ് സെന്റര്‍ ഉടമയാണ് ജിതിന്‍. ജിതിന്റെ മൃതദേഹം സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് എത്തിക്കും.
    Published by:Karthika M
    First published: